ഡല്‍ഹി കൂട്ടബലാത്സംഘക്കേസില്‍ പ്രായപൂര്‍ത്തിയാതാത്ത പ്രതിക്ക് മോചനം; ഡല്‍ഹി ഹൈക്കോടതിയുടെയാണ് വിധി; പെണ്‍കുട്ടിയെ ക്രൂരമായി ഏറ്റവും ദ്രോഹിച്ചത് ഈ പ്രതിയാണ്

ന്യൂഡല്‍ഹി; ഡല്‍ഹി കൂട്ടബലാത്സംഘക്കേസിലെ പ്രായപൂര്‍ത്തിയാതാത്ത പ്രതിയെയാണ് മോചിപ്പിക്കാന്‍ ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്. പെണ്‍കുട്ടിയെ ഏറ്റവും ക്രൂരമായ രീതിയില്‍ ആക്രമിച്ചതും പീഡിപ്പിച്ചതും പ്രായപൂര്‍ത്തിയാകാത്ത പ്രതിയാണ്. 2012 ഡിസംബര്‍ 16നായിരുന്നു കുറെ കിരാതന്‍മാര്‍ നിര്‍ഭയയെന്ന് നാം വിളിക്കുന്ന അവളെ പിച്ചിച്ചീന്തിയത്.ഡിസംബര്‍ 16 രാത്രിയിലാണ് രാജ്യത്തെ നടുക്കിയ ക്രൂരത ഡല്‍ഹിയില്‍ അരങ്ങേറിയത്. ഓടുന്ന ബസില്‍ വെച്ച് കൂട്ടബലാത്സംഗത്തിന് ഇരയായ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഡിസംബര്‍ 29 ന് സിംഗപ്പൂരിലെ ആശുപത്രിയില്‍ വെച്ച് മരിച്ചു. സംഭവത്തെത്തുടര്‍ന്ന് രാജ്യം വന്‍ പ്രക്ഷോഭത്തിന് സാക്ഷ്യം വഹിച്ചു.ജ്യോതിസിംഗ് എന്ന നിര്‍ഭയ, ഡല്‍ഹി പെണ്‍കുട്ടിയെന്നുമൊക്കെ പേരുവിളിച്ച അവളുടെ ഓര്‍മ്മകള്‍ മാതാപിതാക്കളെ ഈറനണിയിപ്പിച്ചു കൊണ്ടിരുന്നു. ഇതിനിടയില്‍ ഇറങ്ങിയ ബിബിസിയുടെ ഇന്ത്യാസ് ഡോട്ടര്‍ എന്ന ഡോക്യുമെന്ററിയും ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളുടെ ഭീകരതയെ ഓര്‍മ്മിപ്പിച്ചു. ക്രൂരമായി പീഡിപ്പിച്ചും ദുരന്തത്തിന്റെ പ്രധാന കാരണം പെണ്‍കുട്ടിയാണെന്ന് നിലപാടിലായിരുന്നു പ്രതികള്‍.ക്രൂരമായി പീഡിപ്പിച്ച പ്രതികള്‍ നാല് പേര്‍ക്ക് വധശിക്ഷ ലഭിച്ചു. ഒരാള്‍ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മൂന്ന് വര്‍ഷം തടവുശിക്ഷ വിധിച്ചു. മുഖ്യപ്രതിയായ രാംസിങ് ജയിലില്‍ വെച്ച് തൂങ്ങിമരിച്ചു. പ്രതികള്‍ക്ക് വധശിക്ഷയില്‍ കുറഞ്ഞ ശിക്ഷ ലഭിക്കരുതെന്നണ് പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ നിലപാട്. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ഡിസംബര്‍ 19ന് വിട്ടയക്കാനിരിക്കുകയായിരുന്നു. എന്നാല്‍ ഇതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ രംഗത്തുവന്നു. പ്രതിയെ മോചിപ്പിക്കുന്നതിനെതിരെ സുബ്രഹമണ്യം സ്വാമി നല്‍കിയ ഹര്‍ജിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. പ്രതിയെ മോചിപ്പിക്കുന്നതിനെതിരെ പെണ്‍കുട്ടിയുടെ മാതാപിതാക്കളും നിരവധി സംഘടനകളും രംഗത്തു വന്നിരുന്നു. ഇതിനിടെയാണിപ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ വിട്ടയക്കാന്‍ ഡല്‍ഹി ഹൈക്കോടതി വിധിയുണ്ടായിരിക്കുന്നത്. എന്നാല്‍ ഇതിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ പോവുകയാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ മുന്നിലുള്ള വഴി.

© 2024 Live Kerala News. All Rights Reserved.