അടൂരിന് പിന്നാലെ പത്തനംതിട്ടയിലും കൂട്ടബലാത്സംഘം; ഭിന്നശേഷിയുള്ള യുവതിയെ അഞ്ചുപേര്‍ ചേര്‍ന്നുപീഡിപ്പിച്ചു; പ്രതികള്‍ക്ക് പൊലീസിന്റെ ഒത്താശ

പത്തനംതിട്ട: അടൂരില്‍ രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥിനികളെ കെട്ടിയിട്ട് കൂട്ടബലാത്സംഘത്തിനിരയാക്കിയതിന്റെ ഞെട്ടലില്‍ നിന്ന് മുക്തമാകുന്നതിന് മുമ്പാണ് പത്തനംതിട്ടയിലും സമാനസംഭവം. ഭിന്നശേഷിയുള്ള യുവതിയെ നെല്ലിക്ക വാങ്ങിച്ചുതരാമെന്ന് പറഞ്ഞാണ് അഞ്ച് പേര്‍ കൂട്ടബലാത്സംഘം ചെയ്തത്. പത്തനംതിട്ട തണ്ണിത്തോടാണ് സംഭവം.
എന്നാല്‍ ഒരാളുടെ പേരില്‍ മാത്രമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. തന്നെ അഞ്ചിലധികം ആളുകള്‍ പീഡിപ്പിച്ചതായി പെണ്‍കുട്ടിയുടെ മൊഴി നിലനില്‍ക്കെയാണ് പ്രതികളെ രക്ഷപെടുത്താന്‍ കോന്നി സിഐ ശ്രമിക്കുന്നതെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്്.

തണ്ണിത്തോട് സ്വദേശിയായ ഭിന്നശേഷിയുള്ള 26 കാരിയെയാണ് അഞ്ചലധികം പരിസരവാസികള്‍ പീഡിപ്പിച്ചത്. അഞ്ചു വയസുകാരിയുടെ മാത്രം മാനസിക വളര്‍ച്ചയാണ് യുവതിക്കുള്ളത്. പ്രതികളില്‍ പലരുടെയും പേരുകള്‍ യുവതി തന്നെ പറയുന്നുമുണ്ട്. പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് പ്രായമായ അമ്മുമ്മ മാത്രമാണ് ഉള്ളത്. പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയവരില്‍ പലരും പ്രദേശത്ത് തന്നെ ഉണ്ട്. എന്നാല്‍ സംഭവത്തില്‍ ഒരാളെ മാത്രം പ്രതിയാക്കിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോന്നിയില്‍ മൂന്ന് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത കേസില്‍ അന്വേഷണത്തില്‍ വീഴ്ച്ചവരുത്തിയ കോന്നി സി ഐ ബിഎസ് സജിമോനാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. കേസില്‍ പെണ്‍കുട്ടിയുടെ മൊഴിയില്‍ പറഞ്ഞിരിക്കുന്നവരെ അറസ്റ്റ് ചെയ്യാന്‍ തയ്യാറാകാത്ത സി ഐ ക്കെതിരെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് യുവതിയുടെ കുടുംബം. സംഭവത്തില്‍ പൊലീസിന്റെ അലംഭാവത്തിനെതിരെ പ്രദേശവാസികള്‍ സമരത്തിനൊരുങ്ങുന്നുമുണ്ട്.

© 2024 Live Kerala News. All Rights Reserved.