പാരിസ് ഭീകരാക്രമണത്തിലെ പങ്കാളിയായ ഒരാളെക്കൂടി തിരിച്ചറിഞ്ഞു; ഫ്രഞ്ച് പൗരനായ അഗാദാണ് ആക്രമണത്തിന് മുമ്പ് ഉമ്മയ്ക്ക് മെസേജ് അയച്ചത്

പാരിസ്: ലോകത്തെ നടുക്കിയ പാരിസ് ആക്രമണത്തില്‍ പങ്കാളിയായ മൂന്നാമനെയും തിരിച്ചറിഞ്ഞു. ഫ്രഞ്ച് പൗരനായ മുഹമ്മദ് അഗാദ് ആക്രമണത്തിന് പത്ത് ദിവസങ്ങള്‍ മുമ്പ് അഗാദിന്റെ ഉമ്മക്ക് അയച്ച എസ്.എം.എസ് സന്ദേശമാണ് വഴിത്തിരിവുണ്ടാക്കിയത്. ഭീകരാക്രമണത്തിനിടെ അഗാദ് കൊല്ലപ്പെട്ടിരുന്നു.
നിങ്ങളുടെ മകന്‍ നവംബര്‍ 13ന് രക്തസാക്ഷിയാകും എന്നതായിരുന്നു എസ്എംഎസിന്റെ ഉള്ളടക്കം. ആക്രമണത്തില്‍ പങ്കെടുത്ത മൂന്നാമന്‍ ആരാണെന്ന അന്വേഷണം പുരോഗമിക്കുന്നതിനിടെ സൂചനകള്‍ പിന്തുടര്‍ന്നെത്തിയ അന്വേഷണ സംഘത്തിന് മുഹമ്മദ് അഗാദിന്റെ അമ്മ തന്റെ ഡിഎന്‍എ പരിശോധിക്കാന്‍ അനുമതി നല്‍കുകയായിരുന്നു. ഫ്രാന്‍സിലെ സ്ട്രാസ്ബര്‍ഗിലാണ് ഇവര്‍ താമസിക്കുന്നത്. ഡിഎന്‍എ പരിശോധനയില്‍ കൊല്ലപ്പെട്ടത് മുഹമ്മദ് അഗാദാണെന്ന് തെളിഞ്ഞു. അഗാദിന് ഒരു സഹോദരന്‍ കൂടിയുണ്ട് ഇയാള്‍ വക്കീലായി ജോലിനോക്കുകയാണ്. ഇസ്‌ലാമിക് സ്‌റ്റേറ്റ്‌സ് നടത്തിയ ആക്രമണത്തില്‍ 130 പേരാണ് കൊല്ലപ്പെട്ടത്. ഫ്രാന്‍സ് കേന്ദ്രീകരിച്ചുള്ള ഇസ്ലാം തീവ്രവാദികളാണ് പാരിസില്‍ വന്‍ ആക്രമണം നടത്തിയത്.

© 2024 Live Kerala News. All Rights Reserved.