കൂടുതല്‍ രാജ്യങ്ങളില്‍ ഭീകരാക്രമണത്തിന് തയ്യാറെടുത്ത് ഐഎസ്; ഭീകരന്‍ സാലഹ് അബ്ദുസ്സലാം ബല്‍ജിയത്തില്‍ ഒളിവില്‍

ബ്രസല്‍സ് : പാരിസിന് തുടര്‍ച്ചയായി കൂടുതല്‍ രാജ്യങ്ങളില്‍ ഭീകരാക്രമണത്തിന് തയ്യാറെടുത്ത് ഇസ്ലാമിക് സ്‌റ്റേറ്റ്. പാരിസ് ചാവേര്‍ ആക്രമണത്തിന് ശേഷം രക്ഷപെട്ട ഭീകരന്‍ സാലഹ് അബ്ദസ്‌ലാം ബെല്‍ജിയത്തില്‍ ഒളിച്ചിരിക്കുന്നതായി റിപ്പോര്‍ട്ട്. ബ്രസല്‍സ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ചാവേറാക്രമണം നടത്തുന്നതിനാണ് സാലഹ് ഒളിവില്‍ കഴിയുന്നതെന്നാണ് വിവരം. ചിലപ്പോള്‍ സ്വയം പൊട്ടിത്തെറിച്ച് കൊണ്ടുള്ള ഒരു ആക്രമണത്തിനുപോലും അയാള്‍ തയാറായേക്കാമെന്ന് സാലഹിന്റെ അഭിഭാഷകന്‍ കാരിന്‍ ക്വകൃുലറ്റ് പറയുന്ന്. അത്രത്തോളം ക്രൂരമായ ചിന്താഗതിക്കാരനാണിയാള്‍. എന്റെ കക്ഷി വളരെ ഭയപ്പെടുന്ന അവസ്ഥയിലാണ്. ആയുധങ്ങളെപ്പറ്റിയൊന്നും എന്നോട് പറഞ്ഞില്ല. പക്ഷേ ഒരു വലി ജാക്കറ്റിനെക്കുറിച്ച് സംസാരിച്ചു. ക്വകൃുലറ്റ് പറയുന്നു. സാലഹ് ബ്രസല്‍സിലെത്തിയിരിക്കാം എന്ന വിവരം പുറത്തുവന്നതോടെ അയാളെ പലയിടങ്ങളിലും വച്ച് കണ്ടെന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. ഇയാള്‍ അതീവ അപകടകാരിയാണെന്നും കരുതിയിരിക്കണമെന്നും ജനങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഒളിവിലുള്ള ഭീകരന്‍ സാലഹ് അബ്ദസ്‌ലാം മുന്‍പു താമസിച്ചിരുന്ന മൊളന്‍ബീക്കില്‍ ബല്‍ജിയം പൊലീസ് പരിശോധനയും സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്. നാറ്റോ ആസ്ഥാനം കൂടിയായ ബ്രസല്‍സില്‍ പലയിടങ്ങളിലും സേന നിലയുറപ്പിച്ചിട്ടുണ്ട്.

പാരിസ് ആക്രമണത്തില്‍ പങ്കെടുത്ത പല ഭീകരരുടെയും ആസ്ഥാനം ബ്രസല്‍സാണെന്നും ആക്രമണത്തിന്റെ തയാറെടുപ്പുകള്‍ നടന്നത് അവിടെയാണെന്നും വ്യക്തമാണ്. തിരക്കുള്ള ഷോപ്പിങ് കേന്ദ്രങ്ങളില്‍ പോകുന്നതും സംഗീതപരിപാടികളുള്‍പ്പെടെ ആള്‍ക്കൂട്ടം സൃഷ്ടിക്കുന്ന പൊതുവേദികള്‍ ഉണ്ടാകുന്നതും ഒഴിവാക്കി ജനം ജാഗരൂകരാകണമെന്ന് പ്രത്യേകം നിദേശമുണ്ട്. പൊതു ഗതാഗത സംവിധാനങ്ങളിലും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. സാലഹിനെ പിടികൂടാനുള്ള ശ്രമം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ആക്രമണം കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കാന്‍ ഐഎസ് നീ്ക്കം നടക്കുന്നതായാണ് വിവരം.

© 2024 Live Kerala News. All Rights Reserved.