ഓണ്‍ലൈന്‍ പെണ്‍വാണിഭത്തില്‍ ബാംഗ്ലൂരില്‍ പിടിയിലായവര്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കേരളത്തിലേക്ക് കടത്തി; ഗള്‍ഫ് രാജ്യങ്ങളിലേക്കും ലൈംഗികവ്യാപാരത്തിന് സ്ത്രീകളെ കടത്തി

തിരുവനന്തപുരം: ഓണ്‍ലൈന്‍ പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് ബാംഗ്ലൂരില്‍ വച്ച് കഴിഞ്ഞദിവസം പിടിയിലായവര്‍ കേരളത്തിലേക്ക് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കടത്തുകയും ഗള്‍ഫിലേക്ക് ലൈംഗികവ്യാപാരത്തിന് സ്ത്രീകളെ കടത്തിയതായും അന്വേഷണസംഘം. മനുഷ്യക്കടത്തിലെ പ്രധാന കണ്ണികളാണിവര്‍. നേരത്തെ പിടിയിലായ എറണാകുളം സ്വദേശി അച്ചായന്‍ എന്ന ജോഷിയുടെ മകന്‍ ജോയ്‌സ്, ഇയാളുടെ സഹായി അരുണ്‍ എന്നിവരെയാണ് കഴിഞ്ഞദിവസം ബാംഗ്ലൂരില്‍ നിന്ന് അന്വേഷണസംഘം പിടികൂടിയത്. ജായ്‌സിന്റെ സംഘത്തിലെ മറ്റ് മൂന്നുപേര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തി. ജോയ്‌സിന് ചില സിനിമാ അഭിനേതാക്കളുമായി ബന്ധമുള്ളതായും പോലീസ് സംശയിക്കുന്നു. വിശദമായ ചോദ്യംചെയ്യലുകള്‍ക്ക് ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ.

o4
തിങ്കളാഴ്ച രാവിലെ തിരുവനന്തപുരത്തെത്തിച്ച ഇരുവരെയും ചോദ്യംചെയ്തുവരികയാണ്. ചൊവാഴ്ച കോടതിയില്‍ ഹാജരാക്കും. ഗള്‍ഫ് രാജ്യങ്ങളിലേക്ക് പെണ്‍വാണിഭത്തിനായി സ്ത്രീകളെ എത്തിച്ചവരില്‍ പ്രധാനിയാണ് ജോയ്‌സെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. രാഹുല്‍ പശുപാലനും രശ്മി ആര്‍.നായരും ഉള്‍പ്പടെയുള്ളവര്‍ പിടിയിലായതിനെ തുടര്‍ന്നാണ് ജോയ്‌സും കൂട്ടാളിയും ഒളിവില്‍പ്പോയത്. ജോയ്‌സിന്റെ പ്രധാന സഹായിയായ അരുണാണ് ലഹരിവസ്തുക്കള്‍ നല്‍കി പെണ്‍കുട്ടികളെ വലയിലാക്കിയിരുന്നത്. ഇരുവര്‍ക്കും ലഹരിമരുന്ന് സംഘവുമായും അടുത്ത ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു.

o5

ജോയ്‌സ് അഞ്ച് സ്ത്രീകളെ പെണ്‍വാണിഭത്തിനായി ഗള്‍ഫിലേക്ക് അയച്ചിട്ടുണ്ടെന്ന് പോലീസിനോട് സമ്മതിച്ചു. എന്നാല്‍, ഇതില്‍ കൂടുതല്‍ പേരെ കടത്തിയതായി പോലീസിന് സ്ഥിരീകരിക്കാനായി. ബഹ്ൈറനില്‍ ജോയ്‌സിന് മൂന്ന് സഹായികളുണ്ടെന്നും പോലീസ് പറയുന്നു. അവരുടെ ഫ്‌ളറ്റുകളിലാണ് വാണിഭം നടത്തിയിരുന്നതെന്നും അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. തൃപ്പൂണിത്തുറയിലുള്ള ഒരു സ്‌കൂള്‍വിദ്യാര്‍ഥിനിയെയും ജോയ്‌സിന്റെ നേതൃത്വത്തിലുള്ള സംഘം വലയിലാക്കിയിരുന്നതായി അന്വേഷണസംഘം പറയുന്നു. ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള രാഹുല്‍ പശുപാലന്‍, ഭാര്യ രശ്മി, ലിനേഷ് മാത്യു, അക്ബര്‍ തുടങ്ങിയവരെ അടുത്ത ദിവസങ്ങളില്‍ ബാംഗ്ലൂര്‍ പൊലീസ് അന്വേഷണത്തിന് കൊണ്ടുപോകും. പിടിയിലായവര്‍ക്ക് രാഹുലും രശ്മിയുമായും അടുത്ത ബന്ധമുള്ളതായി അന്വേഷണസംഘം കണ്ടെത്തി.

o3

© 2024 Live Kerala News. All Rights Reserved.