ശീതളപാനീയത്തില്‍ ലഹരിമരുന്നു നല്‍കി പെണ്‍കുട്ടിയെ കാഴ്ച്ചവച്ച സംഭവം; ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസ് പ്രതികളെ തെഴിവെടുപ്പിനായി ബാംഗ്ലൂരിലേക്ക് കൊണ്ടുപോകും

തിരുവനന്തപുരം: പെണ്‍കുട്ടിയെ ശീതളപാനീയത്തില്‍ ലഹരിമരുന്നു നല്‍കി പലര്‍ക്കും കാഴ്ചവച്ചെന്ന കേസില്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസിലെ പ്രതികളെ ബാംഗ്ലൂരിലേക്ക് കൊണ്ടുപോകാന്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അനുവദിച്ചു. 11നു ഹാജരാക്കാന്‍ രണ്ടു ദിവസം മുന്‍പു ബാംഗ്ലൂര്‍ പൊലീസിനു പ്രതികളെ കൈമാറും. രാഹുല്‍ പശുപാലന്‍, രശ്മി ആര്‍ നായര്‍,അക്ബര്‍ എന്ന അബ്ദുല്‍ ഖാദര്‍, ലെനീഷ് മാത്യു, ആഷിക് ,അജീഷ് എന്നിവരെയാണു കൊണ്ടുപോകുന്നത്. കോടതിയില്‍ നിന്നു പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനും തെളിവെടുപ്പിനും ബെംഗളൂരു പൊലീസ് ഉദ്ദേശിക്കുന്നുണ്ട്. പെണ്‍കുട്ടിയെയും സഹോദരിയെയും കൊച്ചിയിലും ഇവര്‍ എത്തിച്ചിരുന്നു. ഈ കുട്ടികള്‍ മജിസ്‌ട്രേട്ട് കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് ബാംഗ്ലൂര്‍ പൊലീസിനു നല്‍കാനും കോടതി ഉത്തരവായി.

19-1447904276-reshmi-r-nair2

സര്‍ക്കാരിന്റെ നിര്‍ഭയ കേന്ദ്രത്തിലാണ് ഇപ്പോള്‍ പെണ്‍കുട്ടികള്‍ ഉള്ളത്. അവിടെ ഇവരുടെ മൊഴിയെടുക്കും. കേന്ദ്രത്തിലെ സൂപ്രണ്ടിന്റെയും രണ്ടു വനിതാ കോണ്‍സ്റ്റബിള്‍മാരുടെയും സാന്നിധ്യത്തില്‍ മാത്രമേ ചോദ്യം ചെയ്യാന്‍ പാടുള്ളൂവെന്നും പെണ്‍കുട്ടികളെ ഒരു തരത്തിലും മാനസികമായി ബുദ്ധിമുട്ടിക്കരുതെന്നും കോടതി വ്യക്തമാക്കി. ഇവരെ തെളിവെടുപ്പിനു ബാംഗ്ലൂരില്‍ കൊണ്ടുപോകാന്‍ കൈമാറണമെന്ന ഹര്‍ജി തല്‍ക്കാലം അനുവദിച്ചിട്ടില്ല. അതേസമയം ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ തുടക്കത്തിലെ ആവേശം കെട്ടുപോയ അവസ്ഥയാണ്. കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഡിജിപി എസ്. ശ്രീജിത്ത് പറയുമ്പോഴും ഈ രീതിയില്‍ അന്വേഷണത്തിന് പുരോഗതിയുണ്ടായിട്ടില്ല.

© 2024 Live Kerala News. All Rights Reserved.