ഇന്ത്യയില്‍ അസഹിഷ്ണുത ഇല്ല; ഉപയോഗിക്കാന്‍ നല്ല വാക്കാണ് അസഹിഷ്ണുത; ഉണ്ടായിരുന്നേല്‍ എന്നെ എപ്പോഴേ നാടുകാടത്തുമായിരുന്നെന്നും നടി സണ്ണി ലിയോണ്‍

മുംബൈ: അസഹിഷ്ണുത എന്ന വാക്ക് ഉപയോഗിക്കാന്‍ രസമാണ്. പക്ഷേ ഇന്ത്യയില്‍ അസഹിഷ്ണുത ഇല്ലെന്നും ഹോളിവുഡ് സെക്‌സ് ബോംബ് സണ്ണി ലിയോണ്‍. ഇന്ത്യയില്‍ അസഹിഷ്ണുത ഉണ്ടായിരുന്നെങ്കില്‍ തന്നെ പണ്ടേ നാടു കടത്തുമായിരുന്നെന്നും സണ്ണി ലിയോണ്‍ പിങ്ക്‌വില്ല ഡോട്ട് കോമിനോട് പറഞ്ഞു.

su3

എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് ഇന്ത്യ ഇഷ്ടമാണ്, ജീവിക്കാന്‍ അനുയോജ്യമായന നാടാണിത്. ഇവിടം സുരക്ഷിതമല്ലായിരുന്നെങ്കില്‍ ഞാനിവിടെ ഉണ്ടാകുമായിരുന്നില്ല’ സണ്ണി ലിയോണ്‍ പറഞ്ഞു. അസഹിഷ്ണുതാ വിവാദത്തില്‍ ആമിര്‍ഖാന്‍ നടത്തിയ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോള്‍ സണ്ണി ലിയോണ്‍ നല്‍കിയ മറുപടി ഇങ്ങനെ ‘ വെബ്‌സൈറ്റില്‍ ട്രാഫിക്ക് കൂട്ടാനായി ചിലപ്പോള്‍ ആളുകളുടെ വാക്കുകള്‍ വളച്ചൊടിക്കപ്പെടും.

su1

 

എനിക്ക് അത് എല്ലാ ദിവസവും സംഭവിക്കുന്നതാണ്. അതുമാത്രമാണ് എനിക്ക് ഇക്കാര്യത്തില്‍ പറയാനുള്ളത്. കഴിഞ്ഞ ദിവസം ഹോളിവുഡ് നടി നികോള്‍ കിഡ്മാനും ഇന്ത്യയിലെ അസഹിഷ്ണുതാ വിവാദത്തെക്കുറിച്ച് തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരുന്നു.

su4

 

ഇന്ത്യയില്‍ ജീവിക്കാന്‍ സുരക്ഷിതത്വം തോന്നുന്നുണ്ടെന്നായിരുന്നു ഹിന്ദുസ്ഥാന്‍ ടൈംസിന്റെ എച്ച്ടി ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ പങ്കെടുത്തുകൊണ്ട് കിഡ്മാന്‍ പറഞ്ഞത്. ആമിര്‍ഖാനും ഷാരൂഖ് ഖാമുമെല്ലാം അസഹിഷ്ണുത ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

su2

© 2024 Live Kerala News. All Rights Reserved.