സണ്ണി ലിയോണ്‍ വിനീതിന്റെ നായികയാകുന്നു; സണ്ണിയെ വെറുമൊരു ആകര്‍ഷണം എന്ന നിലയ്ക്കല്ല നായികയാക്കുന്നതെന്ന് രാജ്കുമാര്‍

തെലുങ്ക് ചിത്രമായ ഗുണ്ടൂര്‍ ടാക്കീസിന്റെ രണ്ടാം ഭാഗത്തില്‍ സണ്ണി ലിയോണ്‍ അഭിനയിക്കുന്നു. ചിത്രത്തില്‍ വിനീതിന്റെ നായികയാണ് സണ്ണി ലിയോണ്‍. ഹണ്ടര്‍ റാണി എന്ന കഥാപാത്രത്തെയാണ് സണ്ണി അവതരിപ്പിക്കുന്നത്. സണ്ണി ലിയോണ്‍ ചെയ്ത വേഷങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായിരിക്കും ഈ ചിത്രത്തിലെ സണ്ണിയുടെ വേഷമെന്ന് സംവിധായകന്‍ രാജ്കുമാര്‍ പറഞ്ഞു. വെറുമൊരു ആകര്‍ഷണം എന്ന നിലയ്ക്കല്ല സണ്ണി ലിയോണിനെ ചിത്രത്തില്‍ നായികയാക്കുന്നതെന്നും രാജ്കുമാര്‍ കൂട്ടിച്ചേര്‍ത്തു. നരേഷ്, അതിഥി സിങ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ആദ്യ ഭാഗം പ്രായപൂര്‍ത്തിയായ പ്രേക്ഷകരെ ലക്ഷ്യമിട്ടുള്ളതായിരുന്നു. രണ്ടാം ഭാഗം കുടുംബ പ്രേക്ഷകരെയാണ് ലക്ഷ്യം വയ്ക്കുന്നത്.ചിത്രം തെലുങ്കിന് പുറമെ തമിഴ്, ഹിന്ദി പതിപ്പുകളിലും ചിത്രീകരിക്കുന്നുണ്ട്. പുരി ജഗന്നാഥിന്റെ സംവിധാന സഹായി ആയിരുന്ന കിരണാണ് ചിത്രത്തിന് തിരക്കഥ എഴുതുന്നത്.

© 2024 Live Kerala News. All Rights Reserved.