ആരാധകര്‍ക്ക് സണ്ണി ലിയോണിനോട് നേരിട്ട് ചാറ്റാം; സണ്ണി ആപ്പ് പുറത്തിറക്കി

ആരാധകരുമായി സംവദിക്കുന്നതിന് വേണ്ടി ബോളിവുഡ് ഹോട്ട് ഗേള്‍ സണ്ണിലിയോണ്‍ പുതിയ മൊബൈല്‍ ആപ്പ് പുറത്തിറക്കി. ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രമാടക്കമുള്ള തന്റെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകളെ ഒരുമിച്ച് ചേര്‍ത്താണ് ആപ്പ് പുറത്തിറക്കുന്നത്.ആപ്പില്‍ തന്നെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളുും ലഭിക്കുമെന്ന് സണ്ണി ഉറപ്പ് നല്‍കുന്നു. സോഷ്യല്‍ മീഡിയയ്ക്ക് പുറമെ താരത്തിന്റെ ഷോകളുടേയും പരിപാടികളുടേയും മറ്റും വിവരങ്ങളും ആപ്പിലൂടെ അറിയാന്‍ കഴിയും.

app

ആപ്പിന്റെ ട്രയല്‍ വേര്‍ഷന് തന്നെ ആപ് സ്‌റ്റോറുകളില്‍ വന്‍ ഡിമാന്റാണ്. ന്യൂയോര്‍ക്ക് ആസ്ഥാനമായ എസ്‌ക്യാപെക്‌സ് എന്ന സ്റ്റാര്‍ട്ട് അപ് ആണ് ആപ്ലിക്കേഷന്‍ നിര്‍മ്മിച്ചിരിക്കുന്നത്. നേരത്തെ സോനം കപൂര്‍ അടക്കമുള്ള താരങ്ങള്‍ ഇത്തരത്തില്‍ ആപ്പ് പുറത്തിറക്കിയിരുന്നു.

© 2024 Live Kerala News. All Rights Reserved.