മുംബൈ: ബോളിവുഡ് താരം സണ്ണി ലിയോണിന് പുകവലിയോട് അലര്‍ജിയാണ്. സണ്ണി ലിയോണ്‍ അഭിനയിച്ച പുകവലി വിരുദ്ധ പരസ്യം പുറത്തു വന്നിരിക്കുന്നു. ബോളിവുഡ് താരങ്ങളായ അലോക് നാഥ്, ദീപക് ഡൊബ്രിയാല്‍ എന്നിവരാണ്് സണ്ണി ലിയോണിന്റെ കൂടെ അഭിനയിച്ചത്. ‘പതിനൊന്ന് മിനിറ്റ’് എന്ന ടൈറ്റിലാണ് പരസ്യത്തിന്.പരസ്യം തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത സണ്ണി ലിയോണ്‍ പുകവലി വിരുദ്ധ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് എത്തിക്കുവാനും പ്രേക്ഷകരോട് ആവശ്യപ്പെടുന്നുണ്ട്.