തനിക്ക് ലഭിച്ച പുരസ്‌കാരതുക ജയറാം ചെന്നൈ ദുരിതാശ്വാസഫണ്ടിലേക്ക് നല്‍കും; ഇന്ത്യന്‍ സിനിമാലോകത്തിന്റെതന്നെ സഹായ വാഗ്ദാനം

കൊച്ചി: തനിക്ക് ലഭിച്ച 10 ലക്ഷം രൂപയുടെ പുരസ്‌കാര തുക ചെന്നൈയിലെ ദുരിാതാശ്വാസ നിധിയിലേക്കും നല്‍കുമെന്ന് നടന്‍ ജയറാം. മമ്മൂട്ടിക്കും, മഞ്ജുവാര്യര്‍ക്കും, ആഷിക് അബുവിനും പിന്നാലെ ചെന്നൈയ്ക്ക് സഹായഹസ്തവുമായി നടന്‍ ജയറാമും എത്തിയത്. ഷിഫ അല്‍ജസീറ മെഡിക്കല്‍ ഗ്രൂപ്പിന്റെ പ്രതിഭാ പുരസ്‌കാരമായ 10 ലക്ഷം രൂപ തമിഴ്‌നാടിന് നല്‍കാനാണ് താരത്തിന്റെ തീരുമാനം. തമിഴ്‌നാട് സര്‍ക്കാരിന്റെ ദുരിതാശ്വാസ ഫണ്ടിലേക്ക് തുക കൈമാറുമെന്നാണ് പറയുന്നത്. പുതിയ സിനിമയുടെ ഷൂട്ടിങ് ലെക്കോഷനില്‍വെച്ചായിരുന്നു ചെന്നൈയ്ക്ക് സഹായം വാഗ്ദാനം ചെയ്തുള്ള ജയറാമിന്റെ പ്രഖ്യാപനം. ആടുപുലിയാട്ടത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് ഇപ്പോള്‍ ജയറാം. തമിഴ്‌നാട് ജനതയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും ജയറാം ഫേസ്ബുക്കിലൂടെ പറയുകയുണ്ടായി. പ്രശസ്ത താരം മഞ്ജു വാര്യര്‍ ഒരു ലക്ഷം രൂപയാണ് തമിഴ്‌നാട്ടിലെ ദുരിതമനുഭവിക്കുന്നവര്‍ക്ക് വേണ്ടി നല്‍കിയത്. തമിഴ്‌നാട്ടിലെ ജനതയ്ക്ക് സഹായവുമായി മലയാളത്തില്‍ നിന്നും, തമിഴില്‍ നിന്നും, ബോളിവുഡില്‍ നിന്നും, തെലുങ്കില്‍ നിന്നും താരങ്ങള്‍ ഇതിനോടകം എത്തി കഴിഞ്ഞു.

jj

സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് 10ലക്ഷം രൂപയാണ് നല്‍കിയത്. ധനുഷ് അഞ്ചു ലക്ഷവും, സൂര്യയയും കാര്‍ത്തിയും ചേര്‍ന്ന് 25ലക്ഷം രൂപയും സംഭാവന നല്‍കിയിരുന്നു. തെലുങ്കിലെ സൂപ്പര്‍ താരം അല്ലു അര്‍ജുന്‍ 25ലക്ഷവും, മഹേഷ് ബാബു 10ലക്ഷവും, രവിതേജ അഞ്ചുലക്ഷവും, വരുണ്‍ തേജ മൂന്നു ലക്ഷവുമാണ് നല്‍കുന്നത്. പ്രളയത്തില്‍ അകപ്പെട്ടുപോയവര്‍ക്ക് ഒരു കൈത്താങ്ങ് എന്ന നിലയ്ക്ക് തെലുങ്ക് താരങ്ങളും രംഗത്തെത്തിയിരിക്കുകയാണ്. ഇപ്പോള്‍ താരങ്ങള്‍ ഒത്തുച്ചേര്‍ന്ന് ചെന്നൈയിലേക്കാണ്. ചെന്നൈയ്ക്കായി പ്രാര്‍ഥനകളുമായി ബോളിവുഡ് താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്. അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, അനില്‍ കപൂര്‍, വരുണ്‍ ധവാന്‍, അഭിഷേക് ബച്ചന്‍, സൊനാക്ഷി സിന്‍ഹ തുടങ്ങിയവരാണ് ചെന്നൈക്കായി പ്രാര്‍ഥനകളുമായി വന്നത്. തെന്നിന്ത്യന്‍ സിനിമാലോകവും ബോളിവുഡുമെല്ലാം ചെന്നൈയ്ക്ക് സഹായമെത്തിക്കാനുള്ള തിരക്കിലാണിപ്പോള്‍. ഷൂട്ടിംഗ് പോലും മാറ്റിവച്ച് ദുരിതാശ്വാസനിധിയ്ക്കായിറങ്ങിയിരിക്കുകയാണ് ചലചിത്രപ്രവര്‍ത്തകര്‍.

© 2024 Live Kerala News. All Rights Reserved.