ചെന്നൈ നഗരം പകര്‍ച്ചവ്യാധി ഭീഷണിയില്‍; കുത്തിയൊലിച്ചെത്തിയ മാലിന്യങ്ങള്‍ നഗരത്തില്‍ കെട്ടികിടക്കുന്നു

ചെന്നൈ: പ്രളയം താണ്ഡവമാടിയ ചെന്നൈയില്‍ നീരൊഴിഞ്ഞുതുടങ്ങിയതോടെ മാലിന്യങ്ങള്‍ നഗരത്തില്‍ കെട്ടികിടന്ന് പകര്‍ച്ചാവ്യാധിയിലേക്ക് നീങ്ങുന്ന ആശങ്കയില്‍
നഗരവാസികള്‍. ടണ്‍കണക്കിന് മാലിന്യങ്ങളാണ് കെട്ടിക്കിടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇവ ഉടന്‍ നീക്കം ചെയ്തില്ലെങ്കില്‍ നഗരം മറ്റൊരു ദുരന്തത്തിന് സാക്ഷ്യം വഹിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിപ്പു നല്‍കുന്നു. സര്‍ക്കാര്‍ അധികൃതരും സന്നദ്ധ സംഘടനകളും മാലിന്യം നീക്കാന്‍ സജീവമായി രംഗത്തുണ്ട്. ആരോഗ്യ പ്രവര്‍ത്തകള്‍ വിവിധയിടങ്ങളില്‍ ക്യാമ്പുകള്‍ തുറന്നുകഴിഞ്ഞു.ത്വരിഗതഗിതിയില്‍ മാലിന്യം നീക്കം ചെയ്യാനാണ് അധികൃതരുടെ തീരുമാനമെങ്കിലും ഗതാഗതം താറുമാറായതിനാല്‍ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. അതേസമയം ഇവ എവിടെ നിക്ഷേപിക്കുമെന്ന കാര്യവും സര്‍ക്കാരിന് മുന്നില്‍ കീറാമുട്ടിയായി അവശേഷിക്കുന്നു. പ്രളയത്തില്‍ ഒട്ടേറെ വീടുകളും കെട്ടിടങ്ങളും മറ്റും തകര്‍ന്നതിനാല്‍ ഇവയുടെ മാലിന്യങ്ങളും നീക്കം ചെയ്യേണ്ടതുണ്ട്. മഴ നിലച്ചതോടെ മിക്കവരും തങ്ങളും പ്രദേശത്തേക്ക് മടങ്ങിക്കൊണ്ടിരിക്കുകയാണ്. വീടു നഷ്ടപ്പെട്ട പാവപ്പെട്ടവര്‍ക്ക് 10,000 രൂപമാത്രമാണ് സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചിട്ടുള്ളത്. ചൈന്നൈ നഗരത്തിലെ പാവപ്പെട്ടവരും മറ്റും ജീവിതത്തിലേക്ക് മടങ്ങിവരാന്‍ മാസങ്ങളെടുക്കുമെന്നറപ്പാണ്. ഓരോ ഭാഗങ്ങളിലും പ്രത്യേക മെഡിക്കല്‍ യൂണിറ്റുകള്‍ ആരംഭിക്കാനുള്ള നീക്കത്തിലാണ് ആരോഗ്യവകുപ്പ്.

© 2024 Live Kerala News. All Rights Reserved.