അടിവസ്ത്രങ്ങളില്‍ ജയലളിതയുടെ സ്റ്റിക്കറൊട്ടിച്ച് പ്രതിഷേധം; കാരക്കുടിയില്‍ ടെക്‌സ്റ്റൈല്‍ ഉടമയെ അറസ്റ്റ് ചെയ്തു

ചെന്നൈ: ചെന്നൈയില്‍ ദുരിതാശ്വാസ പായ്ക്കറ്റുകളില്‍ നിര്‍ബന്ധപൂര്‍വം തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ചിത്രമുള്ള സ്റ്റിക്കറുകള്‍ പതിക്കുന്നത് വ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അടിവസ്ത്രങ്ങളില്‍ ജയലളിതയുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ച ടെക്‌സ്‌റ്റൈല്‍സ് ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട് കാരക്കുടിയില്‍ തുണിക്കച്ചവടം നടത്തുന്ന ജി ശ്രാവണ്‍(43) ആണ് അറസ്റ്റിലായത്. ചിത്രങ്ങള്‍ വാട്ട്‌സ്ആപ്പ് വഴി സുഹൃത്തുക്കള്‍ക്ക് അയച്ചതായി ഇയാള്‍ സമ്മതിച്ചു. എഐഎഡിഎംകെ കാരക്കുടി ടൗണ്‍ സെക്രട്ടറിയായ മെയ്യപ്പന്റെ പരാതിയെത്തുടര്‍ന്നാണ് ശ്രാവണിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
ദുരിതാശ്വാസ കേന്ദ്രങ്ങളിലൂടെയും മറ്റും വിതരണം ചെയ്യുന്ന ഭക്ഷണപ്പൊതികളില്‍ ഉള്‍പ്പെടെ ജയലളിതയുടെ ചിത്രമുള്ള സ്റ്റിക്കര്‍ പതിക്കുന്നത് വ്യാപക പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ദുരിതാശ്വാസത്തിനായി ലഭിച്ച വസ്തുക്കളില്‍ ജയലളിത നിര്‍ബന്ധിച്ച് സ്റ്റിക്കറൊട്ടിക്കുന്നത് സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു.

© 2024 Live Kerala News. All Rights Reserved.