ലോക യോഗദിനത്തെ ചരിത്രസംഭവമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ ബൃഹത്തായ പദ്ധതികളാണ് തയ്യാറാക്കിയിരിക്കുന്നത്. വിദേശ രാജ്യങ്ങളിലെ പതിനായിരക്കണക്കിനാളുകള്‍ പങ്കെടുക്കുന്ന യോഗദിനാചരണ പരിപാടികളില്‍ കേന്ദ്രമന്ത്രിമാര്‍ പങ്കെടുക്കും. ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും വിദേശ കാര്യമന്ത്രി സുഷമ സ്വരാജും അമേരിക്കയിലെ വമ്പന്‍ പരിപാടിയില്‍ പങ്കെടുക്കും. ഡല്‍ഹിയിലെ രജ്പതില്‍ 21 ന് രാവിലെ 7 മണിക്ക് നടക്കുന്ന യോഗദിനാചരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി യോഗ ചെയ്യും. ഏറ്റവുമധികം ആളുകള്‍ ഒന്നിച്ച യോഗ അഭ്യസിക്കുന്ന പരിപാടിയെന്ന നിലയ്ക്ക് രാജ്പഥ് പരിപാടിയെ ഗിന്നസ് വേള്‍ഡ് റിക്കോര്‍ഡില്‍ ഇടം പിടിക്കുമെന്നാണ് സൂചന
ഡല്‍ഹി: അരുണ്‍ ജെയ്റ്റ്‌ലി സാന്‍ഫ്രാന്‍സിസ്‌ക്കോയിലും സുഷമ സ്വരാജ് ന്യൂയോര്‍ക്കിലേയും പരിപാടികളിലാണ് പങ്കെടുക്കുക. ആര്‍ട്ട് ഓഫ് ലീവിംങ് ഫൗണ്ടേന്‍ സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കറും സുഷമ സ്വരാജിനൊപ്പം ന്യൂയോര്‍ക്കില്‍ യോഗ ചെയ്യും. കേന്ദ്ര പ്രതിരോധ സഹമന്ത്രി റാവു എന്ദ്രജിത്ത് സിങ് ലണ്ടനിലെ പരിപാടിയില്‍ പങ്കെടുക്കും.
ലോകത്തിലെ 18 ദേശീയ-അന്തര്‍ദേശീയ യോഗ ഏജന്‍സികളുടെ സഹായത്തോടെ കേന്ദ്രസര്‍ക്കാര്‍ 35 മിനുട്ട് ദൈര്‍ഘ്യമുള്ള യോഗ പഠന സഹായി പുറത്തിറക്കിയിട്ടുണ്ട്. ലോക യോഗദിനത്തിന് പരമാവധി പ്രചരണം നല്‍കാന്‍ വിവിധ രാഷ്ട്രങ്ങളിലെ ഇന്ത്യന്‍ എബസികളോട് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. യോഗ മുസ്ലീം മത വിരുദ്ധമാണെന്ന പ്രചരണങ്ങള്‍ ബിജെപിയും സുഷമസ്വരാജും ഇതിനകം തന്നെ തിരുത്തിയിട്ടുണ്ട്. നിരവധി മുസ്ലീം രാജ്യങ്ങളില്‍ യോഗ ഇതിനകം തന്നെ അഭ്യസിച്ച വരുന്നുണ്ടെന്നും ബിജെപി ദേശിയ സെക്രട്ടറി അനില്‍ ജെയിന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഡല്‍ഹിയിലെ രജ്പതില്‍ 21 ന് രാവിലെ 7 മണിക്ക് നടക്കുന്ന യോഗദിനാചരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി യോഗ ചെയ്യും. ഏറ്റവുമധികം ആളുകള്‍ ഒന്നിച്ച യോഗ അഭ്യസിക്കുന്ന പരിപാടിയെന്ന നിലയ്ക്ക് രാജ്പഥ് പരിപാടിയെ ഗിന്നസ് വേള്‍ഡ് റിക്കോര്‍ഡില്‍ ഇടം പിടിക്കുമെന്നാണ് സൂചന. കേന്ദ്രമന്ത്രിമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, മറ്റ് ജനപ്രതിനിധികള്‍, വിദ്യാര്‍ത്ഥികള്‍, ഉദ്യോഗസ്ഥര്‍, തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ളവരും പരിപാടിയില്‍ പങ്കെടുക്കും. കഴിഞ്ഞ ഡിസംബറിലാണ് യുണേറ്റഡ് നാഷന്‍സ് ലോക യോഗദിനമായി ജൂണ്‍ 21 നെ പ്രഖ്യാപിച്ചത്.
Know more about Ardha Ushtrasana. #YogaDay https://t.co/MlWTvrFnBd
— Narendra Modi (@narendramodi) June 9, 2015