അമ്മയാണെന്നു മറന്നു… കൊട്ടാരക്കരയില്‍ 90 കാരിയെ തൊഴുത്തില്‍ ഉപേക്ഷിച്ചു

 

മക്കള്‍ എത്രയുണ്ടായിട്ടും കാര്യമില്ല.. അവസാന സമയത്ത് ഇത്തിരി വെള്ളം നല്‍കാന്‍ വഴിപോക്കനേ കാണൂ.. ഇവിടെയും പതിവു കാഴ്ച തന്നെ മക്കള്‍ അമ്മയെ ഉപേക്ഷിക്കുന്നത്. എന്നാല്‍ ഇത്തരം കാര്യം ഒരമ്മയ്ക്ക് ചെയ്യാനും കഴിയില്ല. മക്കള്‍ എന്തൊക്കെ ചെയ്താലും അവര്‍ മുതിര്‍ന്നാലും അമ്മയ്ക്ക് തന്റെ ഓമന കുഞ്ഞു തന്നെയായിരിക്കും. എന്നാല്‍ ഇവിടെ കാലം മറ്റൊരു തരത്തിലാണ്. മക്കള്‍ മുതിര്‍ന്നാല്‍ മിക്ക അമ്മമാരുടെയും അവസ്ഥ തങ്ങളുടെ വീടിനു പുറത്താണ്. കൊല്ലം കൊട്ടാരക്കരയിലും സമാനമായ സംഭവമാണ് നടന്നത്. മക്കള്‍ ഒരമ്മയോടും ചെയ്യാന്‍ പാടില്ലാത്ത ക്രൂരത. തൊണ്ണൂറുകാരിയെ തൊഴുത്തില്‍ തള്ളി.കൊട്ടാരക്കര പാലയ്ക്കല്‍ തറയ്ക്കല്‍ കുഞ്ഞമ്മയെയാണ് തൊഴുത്തില്‍ ഉപേക്ഷിക്കപ്പെട്ടത്. എന്നാല്‍ വെറും തറയില്‍ തുണി പോലുമില്ലാതെയാണ് കുഞ്ഞമ്മയെ ഉപേക്ഷിച്ചത്.വിവരമറിഞ്ഞ് പോലിസ് എത്തിയപ്പോഴാണ് ശരീരം മറയ്ക്കാന്‍ ഒരു തുണിപോലും കൊടുക്കാന്‍ വീട്ടുകാര്‍ തയാറായത്.കുഞ്ഞമ്മയ്ക്ക് എട്ടുമക്കളുണ്ട്. എന്നാല്‍ പ്രാഥമിക കൃത്യങ്ങള്‍ പോലും നിര്‍വഹിക്കുന്നത് നിലത്തു തന്നെയാണ്.
കാഴ്ച പൂര്‍ണ്ണമായും നശിച്ചിട്ടുണ്ട്. അടുത്തു തന്നെ രണ്ട് പെണ്‍മക്കളും താമസമുണ്ട്. പക്ഷേ അവര്‍ക്കൊന്നും സ്വന്തം അമ്മയെ വേണ്ടയെന്നതാണ്.തൊഴിലാളി കശുവണ്ടി പെന്‍ഷനും ക്ഷേമനിധി പെന്‍ഷനും ലഭിക്കുന്നുണ്ട്. എന്നാല്‍ പോലും ഉടുക്കാന്‍ തുണി പോലുമില്ലാതെയാണ് കുഞ്ഞമ്മ തൊഴുത്തില്‍ കഴിയുന്നത്.ഇവിടെ എട്ടു മക്കള്‍ക്കുമെതിരെ കേസ് എടുത്തിട്ടുണ്ട്. എന്നാല്‍ സന്നദ്ധ സംഘടനയുടെ നേതൃത്വത്തില്‍ കുഞ്ഞമ്മയെ ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്.

curtesy: mathrubhumi news

 

© 2024 Live Kerala News. All Rights Reserved.