മാവോവാദി ബന്ധം ആരോപിച്ച് അറസ്റ്റിലായ ആളുടെ അമ്മ ആത്മഹത്യ ചെയ്തു

 

കൊല്ലം: മാവോവാദി ബന്ധം ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത ആളിന്റെ അമ്മ ആത്മഹത്യ ചെയ്തു. കൊല്ലം ശാസ്താംകോട്ട മുതുപിലാക്കാട സ്വദേശി ആനന്ദന്റെ അമ്മ ചെല്ലമ്മ (70)യാണ് തീ കൊളുത്തി മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി കടവരാന്തയില്‍വെച്ച് തീ കൊളുത്തിയ ഇവരെ ആസ്പത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മെയ് മാസമാണ് ആനന്ദന്‍ മറ്റൊരാളോടൊപ്പം അറസ്റ്റിലായത്.

മാവോവാദി നേതാവ് രൂപേഷില്‍നിന്ന് പിടികൂടിയ സിം കാര്‍ഡുകളെപ്പറ്റിയുള്ള അന്വേഷണത്തിലാണ് ആനന്ദനെ പിടികൂടിയത്.
രൂപേഷിന് 15 സിം കാര്‍ഡുകള്‍ എടുത്തുനല്‍കിയത് ആനന്ദനാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. മുമ്പ് സി.പി.ഐ.(എം.എല്‍.) പ്രവര്‍ത്തകനായിരുന്ന ആനന്ദന്‍ കുടുംബത്തോടൊപ്പം ശാസ്താംകോട്ടയിലെ വീട്ടില്‍ കഴിഞ്ഞുവരികയായിരുന്നു.

© 2024 Live Kerala News. All Rights Reserved.