ബി.ജെ.പി കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടാല്‍ അരുവിക്കരയില്‍ പ്രചാരണത്തിന് ഇറങ്ങുമെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. തിരുവനന്തപുരം പ്രസ്സ് ക്ലബിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം തന്‍റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്.വിഴിഞ്ഞം തുറമുഖ പദ്ധതി ഇനി നടപ്പാക്കുകയാണ് വേണ്ടതെന്നും സുരേഷ്ഗോപി ഒരു ചോദ്യത്തിനുള്ള മറുപടിയായി വ്യക്തമാക്കി . ഇപ്പോൾ ഒരു മാർഗം തെളിഞ്ഞിരിക്കുകയാണ്. ഈ മാർഗം സുതാര്യമാണോ എന്ന് മുഖ്യമന്ത്രിയും മന്ത്രിസഭയും പരിശോധിക്കുകയാണ് വേണ്ടത്.സാധാരണ പ്രജകളെന്ന പോലെയാണ് ഇക്കാര്യം പറയുന്നത്. ഇനി ഒാരോ കാര്യങ്ങൾ പറഞ്ഞ്് ജയലളിതയ്ക്ക് വഴിയൊരുക്കി കൊടുക്കരുത്. വിഴിഞ്ഞത്തെ ജനസമൂഹം പറയുന്നത് അവർക്കത് വേണമെന്നാണ്. അതിനാണ് പ്രാധാന്യം നൽകേണ്ടത് താരം വ്യക്തമാക്കി.