തൃപ്പുണിത്തുറ നഗരസഭയിൽ അട്ടിമറി, രണ്ട് സീറ്റുകൾ എൽഡിഎഫിൽ നിന്നും എൻഡിഎ പിടിച്ചെടുത്തു, ഇടത് മുന്നണിക്ക് കേവല ഭൂരിപക്ഷം നഷ്ടമായി

കൊച്ചി: തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ ഫലങ്ങളറിഞ്ഞു തുടങ്ങി. തൃപ്പുണിത്തുറ നഗരസഭയിൽ (tripunithura municipality) അട്ടിമറി. രണ്ട് സീറ്റുകൾ എൽഡിഎഫിൽ നിന്നും എൻഡിഎ പിടിച്ചെടുത്തതോടെ ഇടത് മുന്നണിക്ക് കേവല ഭൂരിപക്ഷം നഷ്ടമായി. 

കൊച്ചി കോർപ്പറേഷനിലെ 62 ആം ഡിവിഷൻ ബിജെപി വിജയിച്ചു. ബി.ജെ.പിയിലെ പത്മജ എസ് മേനോൻ 77 വോട്ടുകൾക്കാണ് സീറ്റ് നിലനിർത്തിയത്. യുഡിഎഫിന്റെ കുത്തക സീറ്റായിരുന്ന ഇത് കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് ബിജെപി പിടിച്ചെടുത്തത്.

എന്നാൽ കൗൺസില‍ പിന്നീട് മരണപ്പെട്ടു. ഇതേ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. അതേ സമയം, എറണാംകുളം വാരപെട്ടി പഞ്ചായത്ത് മൈലൂർ വാർഡ് യുഡിഎഫ് നിലനിർത്തി. കെ.കെ ഹുസൈൻ 25 വോട്ടുകൾക്ക് വിജയിച്ചു.  

© 2025 Live Kerala News. All Rights Reserved.