പുതിയ സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതികൾ ഉടൻ തയ്യാറാക്കും, മന്ത്രിമാർക്ക് നിർദ്ദേശം നൽകി പ്രധാനമന്ത്രി

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ വമ്പൻ തയ്യാറെടുപ്പുമായി മോദി സർക്കാർ. പുതിയ സർക്കാരിന്റെ ആദ്യ 100 ദിന കർമ്മപദ്ധതി തയ്യാറാക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ആഹ്വാനം. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായാണ് മന്ത്രിമാർക്ക് 100 ദിന കർമ്മ പദ്ധതികൾ തയ്യാറാക്കാനുള്ള നിർദ്ദേശം നൽകിയത്.

100 ദിവസത്തേക്കും അടുത്ത അഞ്ച് വർഷത്തേക്കുമുള്ള പ്രവർത്തന പദ്ധതി എങ്ങനെ വേണമെന്ന് മന്ത്രിമാർ അതാത് സെക്രട്ടറിമാരോടും മറ്റ് ഉദ്യോഗസ്ഥരോടും ചർച്ച ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സർക്കാറിന് ഭരണത്തുടർച്ച ഉണ്ടാകുമെന്നും മൂന്നാമതും താൻ തന്നെ പ്രധാനമന്ത്രിയായി അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. രാജ്യത്ത് ഭരണ അനുകൂല വികാരം ശക്തമായി പ്രതിഫലിക്കുന്നുണ്ട്. നിലവിൽ, പ്രതിപക്ഷം അപ്രസക്തമാകുന്ന സാഹചര്യമാണ് ഉണ്ടാകുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

© 2024 Live Kerala News. All Rights Reserved.