തുടര്‍ച്ചയായി ഒമ്പതാം മാസവും പണപ്പെരുപ്പ നിരക്കില്‍ ഇടിവ്

 

ന്യൂഡല്‍ഹി: മൊത്തവില സൂചിക അടിസ്ഥാനമാക്കിയുളള പണപ്പെരുപ്പ നിരക്കില്‍ തുടര്‍ച്ചയായി ഒമ്പതാം മാസവും ഇടിവ് രേഖപ്പെടുത്തി. ജൂലായില്‍ അവസാനിച്ച മാസത്തില്‍ മൈനസ് 4.05 ശതമാമാണ് രാജ്യത്തെ പണപ്പെരുപ്പം. ഇന്ധനം, പച്ചക്കറി തുടങ്ങിയവയുടെ വിലക്കുറവാണ് സൂചിക താഴാന്‍ സഹായിച്ചത്.

മുന്‍മാസത്തെ അപേക്ഷിച്ച് ജൂലായിലെ പണപ്പെരുപ്പ നിരക്കില്‍ 3.78 ശതമാനമാണ് കുറവുണ്ടായത്. ജൂണിലെ നിരക്ക് മൈനസ് 2.40 ശതമാനമായിരുന്നു. മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് 2014 നവംബര്‍ മുതല്‍ മൈനസ് ശതമാനത്തിലാണ്. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 5.41 ശതമാനമായിരുന്ന നിരക്ക്.

നിരക്ക് താഴ്ന്ന നിലയില്‍ തുടരുന്നതിനാല്‍ സപ്തംബര്‍ 29ന് നടക്കുന്ന പണവായ്പ അവലോക നയത്തില്‍ ആര്‍ബിഐ പലിശ നിരക്കുകള്‍ കുറക്കാനുള്ള സാധ്യതയേറി.

© 2024 Live Kerala News. All Rights Reserved.