ഓഹരി വിപണി നേരിയ നേട്ടത്തില്‍

മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 23 പോയന്റ് നേട്ടത്തില്‍ 28246ലും നിഫ്റ്റി 5 പോയന്റ് ഉയര്‍ന്ന് 8573ലുമെത്തി.690 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 271 ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്. ഇന്‍ഫോസിസ്, ഡോ.റെഡ്ഡീസ് ലാബ്, ടിസിഎസ്, ലുപിന്‍, സണ്‍ ഫാര്‍മ, ബിപിസിഎല്‍, എച്ച്‌സിഎല്‍ ടെക് തുടങ്ങിയവ നേട്ടത്തിലും ടാറ്റ സ്റ്റീല്‍, ഐടിസി, എംആന്റ്എം, ഗെയില്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ബാങ്ക് ഓഫ് ബറോഡ, പിഎന്‍ബി, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയവ നഷ്ടത്തിലുമാണ്.

© 2024 Live Kerala News. All Rights Reserved.