ഓഹരി സൂചികകളില്‍ നേരിയ നേട്ടം

 

മുംബൈ: ഓഹരി സൂചികകളില്‍ നേരിയ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 16 പോയന്റ് ഉയര്‍ന്ന് 28314ലും നിഫ്റ്റി രണ്ട് പോയന്റ് ഉയര്‍ന്ന് 8591ലുമാണ് വ്യാപാരം നടക്കുന്നത്.

486 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 258 ഓഹരികള്‍ നഷ്ടത്തിലുമാണ്. വേദാന്ത, സണ്‍ ഫാര്‍മ, ടാറ്റ സ്റ്റീല്‍, ഒഎന്‍ജിസി, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയവ നേട്ടത്തിലും ഐടിസി, ഡോ.റെഡ്ഡീസ് ലാബ്, ഇന്‍ഫോസിസ്, എസ്ബിഐ തുടങ്ങിയവ നഷ്ടത്തിലുമാണ്.

© 2024 Live Kerala News. All Rights Reserved.