മുംബൈ: ഓഹരി വിപണിയില്‍ കുതിപ്പ്. തുടര്‍ച്ചയായ നാലാം ദിവസവും നേട്ടം. ഐ.ടി, റിയല്‍റ്റി, ടെക്‌നോളജി ഓഹരികളിലെ മുന്നേറ്റമാണ് വിപണിയ്ക്കു തുണയായത്. സെന്‍സെക്‌സ് 189 പോയിന്റ് ഉയര്‍ന്ന് 25,816.36ലും നിഫ്റ്റി 64.25 പോയിന്റ് ഉയര്‍ന്ന് 7914.70ത്തിലും ക്ലോസ് ചെയ്തു. ഐ.ടി. വമ്പനായ ഇന്‍ഫോസിസാണു നേട്ടത്തിനു ചുക്കാന്‍ പിടിച്ചത്. സിപ്ല, ഭാരതി എയര്‍ടെല്‍, എച്ച്.ഡി.എഫ്.സി, ലൂപിന്‍, എന്‍.ടി.പി.സി, ടാറ്റാ സ്റ്റീല്‍, ഏഷ്യന്‍ പെയിന്റ്‌സ്, എന്‍ ആന്‍ഡ് ടി, വിപ്രോ, ആക്‌സിസ് ബാങ്ക്, സണ്‍ ഫാര്‍മ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നി മുന്‍നിര ഓഹരികള്‍ മികച്ച പ്രകടനം കാഴ്ചവച്ചു. ഹീറോ മോട്ടാകോര്‍പ്പ്, എസ്.ബി.ഐ., ഗെയ്ല്‍, ഒ.എന്‍.ജി.സി., ഐ.സി.ഐ.സി.ഐ ബാങ്ക്, ബജാജ് ഓട്ടോ എന്നി ഓഹരികള്‍ നഷ്ടത്തില്‍ അവസാനിച്ചു.