പറയുന്ന വാക്കുകൾ ദുർവ്യാഖ്യാനം ചെയ്യപ്പെടാൻ സാധ്യതയുള്ള കാലം; വിശ്വാസ വിഷയങ്ങളിൽ അഭിപ്രായം പറയുമ്പോൾ ജാഗ്രത വേണം: മുഖ്യമന്ത്രി

വിശ്വാസ വിഷയങ്ങളിൽ അഭിപ്രായം പറയുമ്പോൾ ജാഗ്രത വേണം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പറയുന്ന വാക്കുകൾ ദുർവ്യാഖ്യാനം ചെയ്യപ്പെടാൻ സാധ്യതയുള്ള കാലമാണെന്നും ജാഗ്രതയോടെ മാത്രമേ പരാമർശങ്ങൾ നടത്താവൂവെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ വിശ്വാസികളെയും നമ്മൾ ബഹുമാനിക്കുന്നു. നമ്മുക്കൊപ്പവും ധാരാളം വിശ്വാസികൾ ഉണ്ട്. അതേസമയം, വിവാദമായ മിത്ത് പരാമർശം നേരിട്ട് പരാമർശിക്കാതെയായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. ഇടതുമുന്നണിയുടെ പാർലമെൻ്ററി പാർട്ടി യോഗത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.

നിലവിൽ മിത്ത് വിവാദം നിയമ സഭയിൽ ഉന്നയിക്കേണ്ടെന്നാണ് യുഡിഎഫ് എടുത്തിട്ടുള്ള തീരുമാനം. വിഷയം നിയമസഭയിൽ പരാമർശിക്കാമെന്നും സ്പീക്കർക്കെതിരെ അടിയന്തര പ്രമേയമായി നോട്ടീസ് കൊണ്ട് വരാൻ പറ്റില്ലെന്നത് പരിമിതിയാണ്. അതിനാൽ സ്പീക്കർ തിരുത്തണമെന്ന നിലപാട് മാത്രം സഭയിൽ ആവർത്തിക്കാൻ യുഡിഎഫ് യോഗത്തിൽ തീരുമാനം എടുക്കുകയായിരുന്നു.

© 2024 Live Kerala News. All Rights Reserved.