പാക്കിസ്ഥാനിലെ സൈനികത്താവളത്തിൽ ഭീകരാക്രമണം; 10 പേർ മരിച്ചു

ഇസ്‍ലാമാബാദ് : പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ സോബ് സൈനികത്താവളത്തിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ 4 ജവാന്മാർ കൊല്ലപ്പെട്ടു. 5 പേർക്കു ഗുരുതര പരുക്കേറ്റു. ഏറ്റുമുട്ടലിൽ 5 ഭീകരരും ഒരു വഴിയാത്രക്കാരിയും കൊല്ലപ്പെട്ടു. തെഹ്‍രികെ ജിഹാദ് പാക്കിസ്ഥാൻ എന്ന ഭീകര സംഘടന ആക്രണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.

യന്ത്രത്തോക്കുകളും ഗ്രനേഡുകളും റോക്കറ്റുകളുമായി സൈനികത്താവളത്തിലേക്ക് ഇരച്ചുകയറിയ ഭീകരരെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്നവർ നേരിട്ടതിനെത്തുടർന്ന് ഒരു ചെറിയ ഭാഗത്ത് ആക്രമണം ഒതുക്കാനായി. ആദ്യത്തെ ആക്രമണത്തിനു ശേഷം സേനാകേന്ദ്രത്തിൽ ഒളിച്ചിരുന്ന 2 ഭീകരരെയും വകവരുത്തിയതോടെ നടപടി പൂർത്തിയായതായി സർക്കാർ വക്താവ് പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.