ചലച്ചിത്ര മേഖല: ഒന്നിച്ച് പ്രവർത്തിക്കാൻ സൗദിയും ഇന്ത്യയും

റിയാദ്: ചലച്ചിത്ര മേഖലയിൽ ഒന്നിക്കാൻ ഇന്ത്യയും സൗദി അറേബ്യയും ധാരണയായി. ഇന്ത്യൻ സാംസ്‌കാരിക സഹമന്ത്രി അർജുൻ റാം മെഗ്വാളോയും സൗദി സാംസ്‌കാരിക മന്ത്രി അമീർ ബദ്ർ ബിൻ അബ്ദുല്ല ബിൻ ഫർഹാനും നടത്തിയ കൂടിക്കാഴ്ച്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇന്തോനീഷ്യ ആതിഥേയത്വം വഹിച്ച ജി 20 സാംസ്‌കാരിക മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച്ച നടത്തിയത്.

© 2025 Live Kerala News. All Rights Reserved.