സഊദിയിൽ ഇന്ത്യൻ യൂണിവേഴ്സിറ്റി ശാഖകൾ തുറക്കും, ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ രൂപീകരിക്കുന്നതിന് നടപടികൾ കൈകൊള്ളും: വിദേശ കാര്യ മന്ത്രി എസ്.ജയ്ശങ്കർ

റിയാദ്: ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ സഊദി വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. സഊദി സന്ദർശനത്തിന്റെ ഭാഗമായി റിയാദിലെത്തിയ ജയ്ശങ്കർ ഞായറാഴ്ച വൈകീട്ടോടെയാണ് സഊദി വിദേശ കാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനുമായി കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എന്ന നിലയിൽ അദേഹത്തിന്റെ ജയ്ശങ്കറിന്റെ സഊദി പര്യടനം ആണിത്.

ഇന്ത്യൻ പ്രവാസികളുമായുള്ള ആശയവിനിമയത്തോടെയാണ് സഊദി സന്ദർശനം ആരംഭിച്ചത്. സഊദി അറേബ്യയില്‍ ഇന്ത്യന്‍ യൂണിവേഴ്‌സിറ്റികളുടെ ശാഖകള്‍ തുറക്കുന്നതിന് ആവശ്യമായ കാര്യങ്ങള്‍ നടപ്പാക്കാൻ ശ്രമിക്കുമെന്നും ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ രൂപീകരിക്കുന്നതിന് ആവശ്യമായ കാര്യങ്ങള്‍ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

സഊദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനൊപ്പം രാഷ്ട്രീയ, സുരക്ഷ, സാമൂഹിക, സാംസ്‌കാരിക സമിതിയുടെ മന്ത്രിതല ഉദ്ഘാടന യോഗത്തില്‍ സംബന്ധിച്ചു. കൊവിഡ് കാലത്ത് സൗദി അറേബ്യ ഇന്ത്യയിലേക്ക് ഓക്‌സിജനും മെഡിക്കല്‍ ഉപകരണങ്ങളുമടങ്ങിയ മെഡിക്കൽ ഉപകരണങ്ങൾ അയച്ച് സഹായിച്ചത് മറക്കാനാവില്ലെന്നും എസ്. ജയശങ്കര്‍ കൂട്ടിച്ചേർത്തു.

© 2024 Live Kerala News. All Rights Reserved.