ഇരുപതാം നൂറ്റാണ്ടിലെ മികച്ച രാജ്യതന്ത്രജ്ഞൻ; മുൻ സോവിയറ്റ് നേതാവ് മിഖായേൽ എസ് ഗോർബച്ചേവിന്റെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: മുൻ സോവിയറ്റ് നേതാവ് മിഖായേൽ എസ് ഗോർബച്ചേവിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരുപതാം നൂറ്റാണ്ടിലെ മികച്ച രാജ്യതന്ത്രജ്ഞനായിരുന്നു അദ്ദേഹമെന്നും മോദി പറഞ്ഞു. ഇന്ത്യയുമായുള്ള നയതന്ത്രം ദൃഢമാക്കാക്കുന്നതിനായി അദ്ദേഹം നൽകിയ സംഭാവനകളെ ഓർമ്മിക്കുന്നതായും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

വാർദ്ധക്യസഹജമായ രോഗങ്ങളെ തുടർന്നാണ് 91-കാരനായ ഗോർബച്ചേവ് അന്തരിച്ചത്. മോസ്‌കോയിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. നിര്യാണത്തിൽ നിരവധി നേതാക്കളാണ് അനുശോചനം അറിയിച്ചത്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡ്മിർ പുടിൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അടക്കമുള്ളവർ ദുഃഖം രേഖപ്പെടുത്തി

© 2024 Live Kerala News. All Rights Reserved.