തിരുവല്ല: ഫെയ്‌സ് ബുക്ക് പോസ്‌റ്റിലൂടെ നടത്തിയ “ഇന്ത്യന്‍ അധിനിവേശ കശ്‌മീര്‍” പരാമര്‍ശത്തില്‍ കെ.ടി. ജലീല്‍ എം.എല്‍.എയ്‌ക്കെതിരേ കേസ് രജിസ്റ്റർ ചെയ്ത് കീഴ് വാഴ്പൂര് പൊലീസ്. 153 ബി. ഐ.പി.സി പ്രകാരമാണ് കേസെടുത്തത്. ജലീലിന്റെ പോസ്റ്റ് കലാപ ഉദ്ദേശ്യത്തോടു കൂടിയാണെന്ന് എഫ്ഐആറിൽ പറയുന്നു. 153 ബി പ്രകാരവും പ്രിവൻഷൻ ഓഫ് ഇന്റൻഷൻ ടു നാഷനൽ ഓണർ ആക്ട് 1971 സെക്‌ഷൻ 2 പ്രകാരവുമാണ് പൊലീസ് കേസെടുത്തത്.