അക്രമികാരികളായ തെരുവ് നായക്കളെ കൊല്ലാം; എല്ലാ ബ്ലോക്കുകളിലും മൂന്ന് വന്ധ്യംകരണ യൂണിറ്റുകള്‍ ആരംഭിക്കും;കൊല്ലില്ലെന്ന് പറഞ്ഞത് നിയമക്കുരുക്ക് ഒഴിവാക്കാനാണെന്നും കെടി ജലീല്‍

കോഴിക്കോട്: തെരുവുനായ വിഷയത്തില്‍ വിശദീകരണവുമായി മന്ത്രി കെ.ടി ജലീല്‍. അക്രമികാരികളായ തെരുവ് നായക്കളെ കൊല്ലുമെന്നാവര്‍ത്തിച്ച് തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി ജലീല്‍. തെരുവുനായ്ക്കളെ കൊല്ലില്ലെന്ന നിലപാട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സ്വീകരിച്ചത് നിയമക്കുരുക്ക്് ഒഴിവാക്കാനാണെന്ന് മന്ത്രി പറഞ്ഞു. അപകടകാരികളായ നായ്ക്കളെ കൊല്ലുന്നത് നിയമം അനുവദിക്കുന്നുണ്ട്. കടിക്കാന്‍വരുന്ന പട്ടിയെ നേരിടുന്നത് സത്യവാങ്മൂലം അനുസരിച്ചാണോ എന്നും മന്ത്രി പരിഹാസരൂപേണ ചോദിച്ചു. തെരുവുനായ്ക്കളെ വന്ധ്യംകരിക്കാന്‍ എല്ലാ ബ്ലോക്കുകളിലും മൂന്ന് വന്ധ്യംകരണ യൂണിറ്റുകള്‍ ആരംഭിക്കുമെന്നും വന്ധ്യംകരണത്തിനാവശ്യമായ തുക തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കുമെന്നും മന്ത്രി പറഞ്ഞു. തെരുവുനായ്കളുടെ വിഷയവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ നായ്ക്കളെ കൊല്ലില്ല എന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചത് വലിയ വിവാദമായിരുന്നു. മനുഷ്യനെ ആക്രമിക്കുന്ന അപകടകാരികളായ തെരുവുനായകളെ കൊല്ലാമെന്ന പ്രഖ്യാപനത്തിനും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി നടത്തിയ ശേഷമാണ് ഇതിനെതിരായ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

© 2024 Live Kerala News. All Rights Reserved.