സൗദിയിലെ ജിദ്ദയില്‍ മയക്കുമരുന്നുവേട്ട; 22.5 ലക്ഷം ലഹരി ഗുളികകള്‍ പിടികൂടി

ജിദ്ദ: ജിദ്ദ തുറമുഖം വഴി കടത്താന്‍ ശ്രമിച്ച 22.5 ലക്ഷം ലഹരി ഗുളികകള്‍ പിടികൂടി. ഫ്‌ളോര്‍ വൈപ്പര്‍ ലോഡിലാണ് ലഹരി ഗുളികകള്‍ ഒളിപ്പിച്ചത്. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സാണ് മയക്കുമരുന്ന് പിടികൂടിയത്. മയക്കുമരുന്ന് ശേഖരം സ്വീകരിച്ചയാളെ നര്‍കോട്ടിക്‌സ് വിഭാഗം അറസ്റ്റ് ചെയ്തു. ഇയാള്‍ സിറിയക്കാരനാണ്.

© 2023 Live Kerala News. All Rights Reserved.