വനിതാ ജീവനക്കാരെ മാത്രം ഉപയോഗിച്ച് വിമാന സർവീസ് നടത്തി സൗദി അറേബ്യ; സ്ത്രീകൾ മാത്രം നിയന്ത്രിച്ച ലോകത്തെ ആദ്യ വിമാന സർവീസ് ഇങ്ങനെ..

റിയാദ്: പൂർണമായും വനിതാ ജീവനക്കാരെ മാത്രം ഉപയോഗിച്ച് ഒരു വിമാന സർവീസ് നടത്തി ഒരു ഇസ്ലാമിക രാജ്യം ചരിത്രം സൃഷ്ടിച്ചു. സൗദി അറേബ്യയാണ് സ്ത്രീ സമത്വത്തിന്റെ കാര്യത്തിൽ പുതിയൊരു നാഴികകല്ല് കൂടി പിന്നിട്ടിരിക്കുന്നത്. പൈലറ്റും സഹപൈലറ്റും ഉൾപ്പെടെ വനിതാ ജീവനക്കാരെ മാത്രം ഉൾപ്പെടുത്തി വിമാന സർവീസ് നടത്തിയാണ് സൗദി ചരിത്രം സൃഷ്ടിച്ചത്.

റിയാദിൽ നിന്ന് ജിദ്ദയിലേക്ക് ഫ്ലൈഅഡീൽ വിമാന കമ്പനി നടത്തിയ സർവീസാണ് വനിതാ ജീവനക്കാരുടെ സാന്നിദ്ധ്യം കാരണം ശ്രദ്ധേയമായത്. പൂർ‌ണമായും വനിതാ ജീവനക്കാരെ മാത്രം ഉൾപ്പെടുത്തിയിട്ടുള്ള ലോകത്തിലെ തന്നെ ആദ്യ വിമാന സർവീസാണ് ഇത്.

ഏഴംഗ ക്രൂവിൽ പൈലറ്റും സഹപൈലറ്റും ഫസ്റ്റ് ഓഫീസറും ഉൾപ്പെടെ എല്ലാവരും വനിതകളായിരുന്നു. ക്രൂ അംഗങ്ങളിൽ ഭൂരിഭാഗവും സൗദി സ്വദേശിനികളായിരുന്നു എന്ന് ഫ്ളൈഅഡീലിന്റെ വക്താവ് പറഞ്ഞു. രാജ്യത്തെ ശാക്തീകരണത്തിനുള്ള ഒരു നാഴികക്കല്ലാണ് ഇതെന്ന് വിമാനത്തിന്റെ ആദ്യ ദൗത്യം പൂർത്തിയാക്കിയതിനു ശേഷം എയർലൈൻ ഉദ്യോഗസ്ഥർ പ്രതികരിച്ചു.

© 2022 Live Kerala News. All Rights Reserved.