ഇസ്ലാമാബാദ്: വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിൽ പോളിയോ വാക്സിൻ നൽകുന്ന സംഘത്തിനു നേരെ ആക്രമണം. സംഘത്തിലുണ്ടായിരുന്ന രണ്ട് പോലീസുകാരെ അക്രമികൾ വെടിവച്ചു കൊന്നു. താങ്ക് ജില്ലയിലെ കോട് അസമിലാണ് സംഭവം. അതേസമയം, വാക്സിൻ സംഘത്തിലെ രണ്ട് ആരോഗ്യപ്രവർത്തകർക്ക് പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ട്മേ ഖലയിൽ പോളിയോ കേസുകൾ റിപ്പോർട്ട് ചെയ്തതോടെയാണ് ഓരോ വീട്ടിലും കയറി വാക്സിൻ നൽകാൻ ആരോഗ്യ പ്രവർത്തകരെ നിയോഗിച്ചത്. പോലീസുകാർ ആരോഗ്യപ്രവർത്തകർക്കു സുരക്ഷ നൽകാൻ ഒപ്പമുണ്ടായിരുന്നവരാണ്. പോളിയോ വാക്സിൻ നൽകാനെത്തുന്നവരെ ആക്രമിക്കുന്നത് പാക്കിസ്ഥാനിൽ പതിവാണ്. രാജ്യത്തെ 4.3 കോടി കുഞ്ഞുങ്ങൾക്കു വാക്സിൻ നൽകാനുള്ള ദൗത്യം മേയിലാണ് പാക്കിസ്ഥാൻ ആരംഭിച്ചത്.