ഇന്ത്യ പിടിച്ചെടുക്കുമെന്ന് ഭയന്ന് പാകിസ്താന്റെ കൈവശമുള്ള കാശ്മീരിൽ ചൈന ഭൂഗർഭ ബങ്കറുകൾ നിർമ്മിക്കുന്നതായി റിപ്പോർട്ടുകൾ.

ന്യൂഡല്‍ഹി: ഇന്ത്യ പിടിച്ചെടുക്കുമെന്ന് ഭയന്ന് പാകിസ്താന്റെ കൈവശമുള്ള കാശ്മീരിൽ ചൈന ഭൂഗർഭ ബങ്കറുകൾ നിർമ്മിക്കുന്നതായി റിപ്പോർട്ടുകൾ. ഷര്‍ദ്ദ മേഖലയിലാണ് പാക് സൈന്യത്തിനായി ചൈന ഭൂഗര്‍ഭ ബങ്കര്‍ നിര്‍മ്മിക്കുന്നത്. നീലം താഴ്വരയ്ക്ക് സമീപത്തുളള കേല്‍ പ്രദേശത്തെ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് ചൈനീസ് എന്‍ജിനീയര്‍മാരുടെ നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്നത്. ഇതോടൊപ്പം തന്നെ സിന്ധ് മേഖലയിലും ബലൂചിസ്ഥാനിലും ചൈന നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നുണ്ട്.

സാമ്പത്തിക ഇടനാഴിക്ക് പുറമെ ഇപ്പോള്‍ പ്രതിരോധ മേഖലയിലേയും ചൈന-പാക് ബന്ധം വ്യക്തമായിരിക്കുകയാണ്. നിലവില്‍ ചൈനയുടെ യഥാര്‍ത്ഥ ലക്ഷ്യം വ്യക്തമല്ല. എന്നിരുന്നാലും ഇന്ത്യയുടെ ഭാഗത്തു നിന്നൊരു നീക്കമുണ്ടായാൽ പാക് സൈന്യത്തെ സഹായിക്കാനാവാം ഇത്തരത്തിലൊരു നീക്കമെന്നാണ് വിലയിരുത്തല്‍.

© 2024 Live Kerala News. All Rights Reserved.