കറാച്ചി: പാകിസ്ഥാനില്‍ വരാനിരിക്കുന്നത് മോശം ദിനങ്ങളെന്ന് പാക് ധനമന്ത്രി മിഫ്താഹ് ഇസ്മായില്‍. മുന്‍ സര്‍ക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങളാണ് ഇതിന് കാരണമെന്നും ധനമന്ത്രി കുറ്റപ്പെടുത്തി. പാകിസ്താൻ സ്റ്റോക് എക്സ്ചേഞ്ചിൽ നടന്ന ചടങ്ങിൽ സംസാരിക്കവെയായിരുന്നു മന്ത്രി പാകിസ്താനിലെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് വ്യക്തമാക്കിയത്.
അടുത്ത മൂന്ന് മാസം സർക്കാർ ഇറക്കുമതി നിയന്ത്രണം തുടരും. മറ്റ് വഴികളില്ല. സര്‍ക്കാര്‍ രാജ്യത്തെ സംരക്ഷിക്കാനുള്ള ശ്രമത്തിലാണ്. തങ്ങള്‍ ശരിയായ പാതയിലാണെന്നും മന്ത്രി പറഞ്ഞു.