കെഎസ്ആര്‍ടിസിയില്‍ ശ മ്പള പ്രതിസന്ധി രൂക്ഷമായി തുടരുന്നു. ജൂലൈ മാസത്തിലെ ശമ്പള വിതരണത്തിനായി കെഎസ്ആര്‍ടിസി സര്‍ക്കാരിനോട് 65 കോടി ആവശ്യപ്പെട്ടു. ജൂലൈയിലെ ശമ്പളം ആഗസ്റ്റ് 5ന് മുമ്പ് കൊടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതേ തുടര്‍ന്നാണ് സര്‍ക്കാരിന്റെ സഹായം തേടിയിരിക്കുന്നത്.
അതേസമയം ജൂണ്‍ മാസത്തെ ശമ്പള വിതരണം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ശമ്പള വിതരണം പൂര്‍ത്തിയാക്കാന്‍ 26 കോടി രൂപ കൂടി ആവശ്യമായിട്ടുണ്ട്.സര്‍ക്കാര്‍ അനുവദിച്ച 30 കോടി രൂപ കൊണ്ട് മെയ് മാസത്തെ ബാങ്ക് ഓവര്‍ ഡ്രാഫ്റ്റ് അടച്ചു തീര്‍ത്ത് 50 കോടിയുടെ പുതിയ ബാങ്ക് ഓവര്‍ ഡ്രാഫ്റ്റ് എടുത്ത് ജൂണിലെ ശമ്പളം നല്‍കാന്‍ നേരത്തെ നിശ്ചയിച്ചിരുന്നു.