ഗാന്ധി പ്രതിമയുടെ തലയറുത്ത സംഭവം: ഡി.വൈ.എഫ്.ഐ പ്രവർത്തകർ അറസ്റ്റിൽ

കണ്ണൂർ: പയ്യന്നൂരിൽ ഗാന്ധി പ്രതിമയുടെ തലയറുത്ത സംഭവത്തിൽ രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർ അറസ്റ്റിൽ. താനിശ്ശേരി സ്വദേശി ടി. അമൽ, മൂരിക്കൂവൽ സ്വദേശി എം.വി. അഖിൽ എന്നിവരാണ് പോലീസിന്റെ പിടിയിലായത്. നേരത്തെ, പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടും പൊലീസ് അറസ്റ്റ് ചെയ്തില്ലെന്ന ആരോപണം ഉയർന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കോൺഗ്രസ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

തുടർന്ന്, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ പ്രതിഷേധം അറിയിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ്, പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയനെതിരായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിൽ പ്രതിഷേധം നടത്തിയ ജൂൺ 13ന് രാത്രിയാണ് ഗാന്ധിപ്രതിമയുടെ തലയറുത്തത്. പയ്യന്നൂരിലെ കോൺഗ്രസ് ബ്ളോക്ക് ഓഫീസിൽ സ്ഥാപിച്ചിരുന്ന പ്രതിമയാണ് പ്രതികൾ തകർത്തത്.

© 2023 Live Kerala News. All Rights Reserved.