പോലീസ് ഭീകരതയുടെ പുതിയ മുഖം.. തിരൂരില്‍ ഡി.വൈ.എഫ്.ഐ മാര്‍ച്ചിനെ നേരിട്ടത് ആണിയടിച്ച ലാത്തിയുമായി..

മലപ്പുറം: പാഠപുസ്തക വിഷയത്തില്‍ മലപ്പുറം ജില്ലയില്‍ നടന്ന ഡി.വൈ.എഫ്.ഐ മാര്‍ച്ചിനെ പോലീസ് നേരിട്ടത് ആണിയടിച്ച ലാത്തിയുമായി. സാധാരണ ഉപയോഗിക്കുന്നതിനെക്കാള്‍ വലിയ ചൂരല്‍ ലാത്തിയില്‍ ആരു ഭാഗത്തും ആണിയടിച്ചാണ് പോലീസ് ഉപയോഗിച്ചത്. ആണിയടിച്ച ലാത്തികൊണ്ടുള്ള അടിയില്‍ ജില്ലാ നേതാക്കള്‍ ഉള്‍പ്പെട നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. തിരൂരില്‍ നടന്ന ലാത്തിച്ചാര്‍ജില്‍ ആണിയടിച്ച നിരവധി ലാത്തികളാണ് പൊട്ടിയത്. പൊട്ടിയ ലാത്തിയുടെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ വൈറലാവുകയാണ്.

courtesy:DYFI Iritty BC