ഒറ്റ മൂലി വൈദ്യനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഷെബിന്‍ അഷ്‌റഫിന് തീവ്രവാദി- ഹവാല ബന്ധമെന്ന് സൂചന, കേന്ദ്ര – സംസ്ഥാന ഇന്റലിജസന്‍സ് ഏജന്‍സികള്‍ അന്വേഷണം തുടങ്ങി,

മൈസൂര്‍ സ്വദേശിയായ ഒറ്റമൂലി വൈദ്യന്‍ ഷാബാ ഷെരീഫിനെ നിലമ്പൂരിലേക്ക് തട്ടിക്കൊണ്ട് വന്ന്് ഒന്നര വര്‍ഷം തടവില്‍ പാര്‍പ്പിച്ച് കൊലപ്പെടുത്തിയ സംഭവം കേന്ദ്ര- സംസ്ഥാന ഇന്റലിജന്‍സ് ഏജന്‍സികള്‍ അന്വേഷിക്കുന്നു. പ്രവാസി വ്യവസായി നിലമ്പൂര്‍ കൈപ്പേേഞ്ചരി സ്വദേശി ഷെബിന്‍ അഷ്‌റഫാണ് സംഭവത്തിലെ ഒന്നാം പ്രതി. ഷെബിന്‍ അഷ്‌റഫിന് യു എ ഇയിലുളള ദൂരൂഹ ബന്ധങ്ങളെക്കുറിച്ചും, ചുരുങ്ങിയ കാലം കൊണ്ട് 500 കോടിയലധികം രൂപ സമ്പാദിക്കാന്‍ കഴിഞ്ഞതെങ്ങനെയെന്നുമാണ് ഇന്റലിജന്‍സ് ഏജന്‍സികള്‍ അന്വേഷിക്കുന്നത്. ഹവാല ഇടപാടിലൂടെ പണം കൈമാറുന്ന ചില തീവ്രവാദി സംഘങ്ങളുമായി ഷെബിന്‍ അഷ്‌റഫിന് അടുത്ത ബന്ധമുണ്ടെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍ സംശയിക്കുന്നുണ്ട്. രാജ്യാന്തര ഇടപാടുകള്‍ ഈ കേസില്‍ ഉള്‍പ്പെടുന്നതിനാലാണ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നത്.
പത്ത് വര്‍ഷം കൊണ്ട് 500 കോടിയില്‍ പരം രൂപയുടെ സാമ്പാദ്യം ഷെബിന്‍ അഷ്‌റഫിനുണ്ടെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. അബുദാബിയില്‍ നടന്ന രണ്ട മലയാളികളുടെ കൊലപാതകങ്ങളില്‍ ഷെബിന്‍ അഷ്‌റഫിന് പങ്കുണ്ടെന്ന സംശയം ബലപ്പെട്ടപ്പോഴാണ് അന്വേഷണം ഇന്റലിജന്‍സ് ഏജന്‍സികള്‍ ഏറ്റെടുത്തതും തീവ്രവാദ ഹവാല സംഘങ്ങളിലേക്ക്് അന്വേഷണം നീങ്ങിയതും. ഗള്‍ഫിലെ ദുരൂഹമായ പല കൊലപാതകങ്ങള്‍ക്ക് പിന്നിലും ഹവാല- തീവ്രവാദ- അധോലോക സംഘങ്ങളുടെ കൈകളുണ്ടെന്ന് നേരത്തെ തന്നെ വിവിധ അന്വേഷണങ്ങള്‍ നിന്ന് വ്യക്തമായിരുന്നു.

ഷെബിന്റെ ബിസിനസ് പങ്കാളികളില്‍ ഒരാള്‍ ആത്മഹത്യ ചെയ്തിരുന്നു. അബൂദാബിയില്‍ ഷെബിന്‍ ഒരു റസ്‌റ്റോറന്റ് നടത്തുകയായിരുന്നുവെന്നാണ് പറയപ്പെടുന്നതെങ്കിലും അതിലൂടെ ആയിരിക്കില്ല ഇത്രയും പണം സമ്പാദിച്ചതെന്നും അന്വേഷണ സംഘങ്ങള്‍ കരുതുന്നു. മാത്രമല്ല ഷെബിന്‍ അഷ്‌റഫിന് സാമ്പത്തിക തട്ടിപ്പിന്റെ പേരില്‍ അബുദാബിയിലേക്ക് സഞ്ചാര വിലക്കുമുണ്ട്. ഒരു സ്ത്രീയുള്‍പ്പെടെ ഇയാളുടെ രണ്ട് ബിസിന് പങ്കാളികള്‍ ദൂബായിയില്‍ കൊല്ലപ്പെട്ടുവെന്നാണ് കേരളത്തിലെ അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. ഇത് യു എ ഇ അന്വേണ ഏജന്‍സികള്‍ക്ക് കൈമാറിയിട്ടുമുണ്ട്്. കേരളത്തിലേക്കുള്ളഹവാല ഇടപാടുകളില്‍ ഇന്ത്യക്ക് അകത്തും പുറത്തും ഉള്ള തീവ്രവാദ സംഘടനകള്‍ക്ക് പങ്കുണ്ടെന്ന്് നേരത്തെ തന്നെ ഇന്റലിജന്‍സ് വൃത്തങ്ങള്‍ വെളിപ്പെടുത്തിയിരുന്നു.

© 2024 Live Kerala News. All Rights Reserved.