വേങ്ങര ദേശീയപാത സര്‍വെക്കെതിരായ സമരത്തില്‍ സംഘര്‍ഷം : പോലീസിനുനേരെ സമരക്കാർ കല്ലെറിഞ്ഞു

വേങ്ങര: മലപ്പുറം വേങ്ങരയിൽ ദേശീയപാത സ്ഥലമേറ്റെടുപ്പിനെതിരേയുള്ള സമരത്തിൽ സംഘർഷം. സമരക്കാർക്കുനേരെ പോലീസ് ലാത്തിവീശുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു. വേങ്ങരയിലെ എആർ നഗറിലാണ് സംഭവമുണ്ടായത്.

സ്ത്രീകളടക്കമുള്ളവരാണ് പ്രതിഷേധത്തിനുണ്ടായിരുന്നത്.സംഘർഷത്തിനിടെ ഒരു പെൺകുട്ടി തളർന്നു വീണു.ജനരോഷം രൂക്ഷമായതിനിടെ തുടര്‍ന്ന് കനത്ത സുരക്ഷാ സന്നാഹത്തോടെയായിരുന്നു സര്‍വേ നടപടികള്‍ ആരംഭിച്ചത്

പോലീസിനുനേരെ സമരക്കാർ കല്ലെറിഞ്ഞതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. സർവേ നടത്താനെത്തിയ ഉദ്യോഗസ്ഥരെ സമരക്കാർ തടയുകയും ചെയ്തു. സമരക്കാര്‍ക്ക് നേരെ പോലീസ് ഗ്രനേഡ് എറിഞ്ഞു. സമരക്കാര്‍ റോഡില്‍ ടയറുകളും മറ്റും കത്തിക്കുകയം ചെയ്തിട്ടുണ്ട്.ഒരു ഭാഗത്ത് സംഘര്‍ഷം നടക്കുന്നുണ്ടെങ്കിലും കൊളപ്പുറം ഭാഗത്ത് സര്‍വേ നടപടികള്‍ പുരോഗമിക്കുന്നുണ്ട്.സംഭവത്തെ തുടർന്ന് മേഖലയിൽ വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുകയാണ്