മലപ്പുറം: എടപ്പാളില്‍ 55 വയസുകാരിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടപ്പാള്‍ സ്വദേശിയായ വടക്കത്ത് കുന്നത്ത് ശോഭനയെയാണ് മരിച്ചത്. അമ്മ മരിച്ചത് പട്ടിണി കൊണ്ടാണെന്ന് മകള്‍ പറഞ്ഞു. അവശയായ മകളെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദിവസങ്ങളായി ഭക്ഷണം കഴിക്കാതിരുന്നതാണു മരണത്തിനു കാരണമായതെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. ശോഭനയും മകളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇരുവര്‍ക്കും മാനസിക അസ്വാസ്ഥ്യമുള്ളതിനാല്‍ ബന്ധുക്കളെല്ലാം ഇവരെ ഉപേക്ഷിച്ച മട്ടായിരുന്നു എന്ന് നാട്ടുകാര്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.