കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട; ഭര്‍ത്താവും ഭാര്യയും ചേര്‍ന്ന് ശരീരത്തിനുള്ളിലും അടിവസ്ത്രത്തിലുമായി കടത്തിയത് ഏഴു കിലോ സ്വര്‍ണം

മലപ്പുറം: കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. ഭര്‍ത്താവും ഭാര്യയും ചേര്‍ന്ന് ശരീരത്തിനുള്ളിലും അടിവസ്ത്രത്തിലുമായി കടത്തിയത് ഏഴു കിലോ സ്വര്‍ണമാണ് പിടികൂടിയത്. സംഭവത്തില്‍ ദമ്പതികളെ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തു. അടുത്തിടെ നടന്ന വലിയ സ്വര്‍ണ വേട്ടയാണ് ഇത്.

പെരിന്തല്‍മണ്ണ അമ്മിണിക്കാട് സ്വദേശി അബ്ദുള്‍ സമദ്, ഭാര്യ സഫ്‌ന എന്നിവരാണ് പിടിയില്‍ ആയത്. അടിവസ്ത്രത്തിനടിയില്‍വെച്ചും, ശരീരത്തില്‍ ഒളിപ്പിച്ചുമാണ് ഇവര്‍ സ്വര്‍ണം കൊണ്ടുവന്നത്. ദുബായില്‍ നിന്നുമാണ് ഇവര്‍ സ്വര്‍ണവുമായി എത്തിയത്. സഫ്‌ന അഞ്ച് മാസം ഗര്‍ഭിണിയാണ്. ഗര്‍ഭിണിയായതുകൊണ്ട് പരിശോധനയില്‍ ഇളവുകിട്ടുമെന്ന ധാരണയെ തുടര്‍ന്നാണ് ഇത്രയും അധികം സ്വര്‍ണം കടത്താന്‍ ശ്രമിച്ചതെന്നാണ് സംശയിക്കുന്നത്

തുടര്‍ച്ചയായി രണ്ടാം ദിവസമാണ് കരിപ്പൂരില്‍ നിന്നും സ്വര്‍ണം പിടികൂടുന്നത്. ഇന്നലെ മൂന്നേ കാല്‍ കോടി രൂപ വിലവരുന്ന സ്വര്‍ണം ഇവിടെ നിന്നും പിടികൂടിയിരുന്നു. മിശ്രിത രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ച 6.26 കിലോ സ്വര്‍ണമാണ് പിടികൂടിയത്. സംഭവത്തില്‍ ആറ് പേരെ കസ്റ്റഡിയില്‍ എടുത്തിരുന്നു.

© 2024 Live Kerala News. All Rights Reserved.