കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട;6.4 കിലോ സ്വര്‍ണം പിടികൂടി

കൊണ്ടോട്ടി: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. രണ്ടു കോടി രൂപ വില കണക്കാക്കുന്ന 6.4 കിലോ സ്വര്‍ണം ഡിആര്‍ഐ സംഘം പിടികൂടി.  കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശി തസ്‌ലീം എന്ന യാത്രക്കാരന്‍ കൊണ്ടുവന്ന കംപ്യൂട്ടര്‍ യുപിഎസിന്റെ ഉള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. ബഹ്‌റൈനില്‍നിന്നും സ്വര്‍ണം കോഴിക്കോട്ടേക്ക് എത്തിക്കുകയായിരുന്നു  തസ്‌ലീം.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഇയാളെ ചോദ്യം ചെയ്തു വരുന്നു.

© 2024 Live Kerala News. All Rights Reserved.