മൊഗാദിഷു: സെന്‍ട്രല്‍ സൊമാലിയയില്‍ നടന്ന ചാവേര്‍ ബോംബാക്രമണത്തില്‍ വനിത പാര്‍ലമെന്റ് അംഗം അടക്കം 15 പേര്‍ കൊല്ലപ്പെട്ടു. പാര്‍ലമെന്റ് അംഗമായ ആമിന മുഹമ്മദ് അബ്ദിയാണ് മരിച്ചത്. പ്രതിപക്ഷ പാര്‍ട്ടിയുടെ അംഗമാണ് ആമിന. സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.
ഹിറാന്‍ മേഖലയുടെ തലസ്ഥാനമായ ബെലെഡ്വെയ്ന്‍ നഗരത്തില്‍ ബുധനാഴ്ച വൈകിട്ടാണ് ആക്രമണമുണ്ടായത്. നഗരത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയായിരുന്ന ആമിനയുടെ നേരെ ചാവേര്‍ പാഞ്ഞടുത്ത് ആലിംഗനം ചെയ്യുകയും സ്വയം പൊട്ടിത്തെറിക്കുകയുമായിരുന്നു. ഭീകര സംഘമായ അല്‍-ഷബാബ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.