സൊമാലിയന്‍ വിമാനത്തില്‍ സ്‌ഫോടം; വിമാനത്താവളത്തിലെ രണ്ട് ഉദ്യോഗസ്ഥര്‍ ബോംബ് ഘടിപ്പിച്ച ലാപ്‌ടോപ്പ് കൈമാറുന്നു; സിസിടിവി ദൃശ്യങ്ങള്‍ കാണാം

 

മൊഗാദിഷു: സൊമാലിയന്‍ വിമാനത്തിലുണ്ടായ ബോംബ് സ്‌ഫോടനമാണെന്ന് സ്ഥിരീകരിച്ചു. വിമാനത്താവളത്തിലെ രണ്ട് ഉദ്യോഗസ്ഥര്‍ ബോംബ് ഘടിപ്പിച്ച ലാപ്‌ടോപ്പ് കൈമാറുന്നു സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു. പുറത്തേക്ക് തെറിച്ചുവീണ യാത്രക്കാരന്‍ തന്നെയാണ് സ്‌ഫോടനം നടത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. വിമാനത്തില്‍ ബോംബുമായി കയറിയ ഇയാള്‍ ഇന്ധനടാങ്കിനോട് ചേര്‍ന്നുള്ള സീറ്റാണ് തെരഞ്ഞെടുത്തത്. വിമാനം അധികം മുകളിലെത്തുന്നതിനുമുമ്പ് സ്‌ഫോടനം നടന്നതുകൊണ്ടാണ് വന്‍ദുരന്തം ഒഴിവായി.

മൊഗാദിഷുവില്‍ നിന്ന് 74 യാത്രക്കാരുമായി ഗ്രീസിലേക്ക് പുറപ്പെട്ട ഡാലോ എയര്‍ലൈന്‍സിന്റെ എ 321 വിമാനത്തിലാണ് ചൊവ്വാഴ്ച സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തെതുടര്‍ന്ന് വിമാനത്തിലുണ്ടായ ദ്വാരത്തിലൂടെ ഒരാള്‍ പുറത്തേക്ക് തെറിച്ചുവീണ് കൊല്ലപ്പെടുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വിമാനം പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകമാണ് സ്‌ഫോടനമുണ്ടായത്. വിമാനത്തിന്റെ ഒരു വശത്ത് ദ്വാരം വീണെങ്കിലും എഞ്ചിന്‍ തകരാറില്ലാതിരുന്നതിനാല്‍ പൈലറ്റ് സുരക്ഷിതായി വിമാനം തിരിച്ചിറക്കി.

 

© 2024 Live Kerala News. All Rights Reserved.