ലിദോ ബീച്ചില്‍ ഭീകരാക്രമണത്തില്‍ മൂന്ന് മരണം; ബീച്ചിലെ റസ്‌റ്റോറന്റിലുള്ളവരെ ഭീകരര്‍ ബന്ധികളാക്കി.

മൊദാടിഷു: സൊമാലിയയിലെ ലിദോ ബീച്ചില്‍ ഭീകരാക്രമണത്തില്‍ മൂന്ന് പേര്‍ മരിച്ചു. ബീച്ചിലെ റസ്‌റ്റോറന്റിലുള്ളവരെ ഭീകരര്‍ ബന്ധികളാക്കി. ഭീകരന്മാര്‍ വെടി ഉതിര്‍ക്കുകയും സമീപത്തെ റെസ്റ്റോറന്റിലേക്ക് ഒരു ചാവേര്‍ കാര്‍ ബോംബും ഉപയോഗിച്ച് ആക്രമണം നടത്തി. കെട്ടിടത്തില്‍ കടക്കുന്നതിന് മുമ്പ് കടല്‍ത്തീരത്തിരുന്നവര്‍ക്ക് നേരെയാണ് ആക്രമികള്‍ വെടിവച്ചത്. അല്‍ശഹാബ് എന്ന സംഘടനയാണ് ആക്രമണത്തിന് പിന്നില്‍.

© 2023 Live Kerala News. All Rights Reserved.