മൊഗാദിഷു: മൊഗാദിഷുവിലെ ഹോട്ടലില്‍ അല്‍ ഷബാബ് തീവ്രവാദികള്‍ നടത്തിയ ഭീകരാക്രമണത്തില്‍ ഒമ്പത് പേര്‍ മരിച്ചു. 25 ഓളം പേര്‍ക്ക് പരിക്കേറ്റു. സോമാലിയന്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിന് സമീപമുള്ള സോമാലി യൂത്ത് ലീഗ് ഹോട്ടലില്‍ വെള്ളിയാഴ്ച വൈകിട്ടാണ് ആക്രമണം നടന്നത്.കാര്‍ബോംബ് സ്‌ഫോടനവും ചാവേര്‍ ആക്രമണവും നടത്തിയ ഭീകരര്‍ രൂക്ഷമായ വെടിവെയ്പ്പും നടത്തി. സ്‌ഫോടനത്തില്‍ സമീപത്തെ കെട്ടിടങ്ങള്‍ക്ക് സാരമായ കേടുപറ്റി. അല്‍ഖ്വയ്ദ ബന്ധമുള്ള അല്‍ ഷബാബ് തീവ്രവാദികള്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.