‘മാസ്‌കും ശാരീരിക അകലവും തുടരണം’; ഒഴിവാക്കിയെന്ന വാര്‍ത്ത തെറ്റെന്ന്‌ കേന്ദ്രസർക്കാർ

ഡല്‍ഹി : മാസ്ക് ധരിക്കുന്നത് ഇനിമുതല്‍ ഒഴിവാക്കാം എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത വ്യാജമെന്ന് കേന്ദ്രസർക്കാർ. മാസ്ക് ധരിക്കുന്നതും കൈ കഴുകുന്നതും അടക്കമുള്ള കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചുവെന്ന് ദേശീയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതാണ് നിഷേധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം രം​ഗത്തെത്തിയിരിക്കുന്നത്.

കോവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുന്നത് സംബന്ധിച്ച്‌ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയെന്നായിരുന്നു വാര്‍ത്ത. മാസ്കും ശാരീരിക അകലവും തുടരണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.