ദിലീപ് അപകടകാരി;ഏറ്റവും കൂടുതല്‍ ദേഷ്യമുള്ളത് ബൈജു പൗലോസിനോട്;ചരിത്രത്തിലാദ്യമായാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇത്രയും വാദം; ബാലചന്ദ്രകുമാര്‍

കൊച്ചി:നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ നടന്‍ ദിലീപ് നല്‍കിയ മുന്‍കൂര്‍ജാമ്യാപേക്ഷയില്‍ ഉത്തരവ് തിങ്കളാഴ്ച്ച പുറത്തുവരുമെന്ന് കോടതി പറഞ്ഞതിനുശേഷം പ്രതികരണവുമായി കേസിലെ നിര്‍ണായക സാക്ഷി സംവിധായകന്‍ ബാലചന്ദ്ര കുമാര്‍. ചരിത്രത്തിലാദ്യമായാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇത്രയും വാദം നീണ്ടുപോകുന്നതെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു.ദിലീപ് അപകടകാരിയാണ്. സ്വാധീനശക്തിയുള്ളയാളാണ്. എന്നാല്‍ കോടതിയില്‍ എന്റെ പ്രതീക്ഷയ്ക്ക് അനുസരിച്ചുള്ള വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞു.
അഞ്ചു പൊലീസ് ഉദ്യോഗസ്ഥരെക്കുറിച്ച് തന്നെയായിരുന്നു ചര്‍ച്ച. കൂട്ടത്തില്‍ ദിലീപിന് ഏറ്റവും കൂടുതല്‍ ദേഷ്യമുള്ളത് ബൈജു പൗലോസിനോടാണ്. എന്റെ മൊഴിയിലും അക്കാര്യം പറഞ്ഞിട്ടുണ്ട്. ഇന്നും ബൈജു പൗലോസിന്റെ പേരില്‍ ഒരു മൊഴി പുറത്തുവന്നിട്ടുണ്ട്. കോടതി വളപ്പില്‍ കണ്ടപ്പോള്‍ സാറും മക്കളും സുഖമായിട്ട് ജീവിക്കുന്നുവല്ലേയെന്ന് ദിലീപ് ചോദിച്ചതായി അതില്‍ പറയുന്നുണ്ട്. അതിനകത്ത് ഒരു ഭീഷണിയാണെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.