തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ്-19 കേസുകള്‍ കുറഞ്ഞ പശ്ചാത്തലത്തില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു. സ്‌കൂളുകളും കോളജുകളും തുറക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. 10, പ്ലസ് വണ്‍, പ്ലസ്ടു ക്ലാസുകള്‍ ഫെബ്രുവരി 7 ന് തുറക്കും. മറ്റ് ക്ലാസുകള്‍ 14 നാണ് ആരംഭിക്കുക. കോവിഡ്-19 അവലോകനയോഗത്തിലാണ് തീരുമാനം.കോവിഡ് വ്യാപനം അതിതീവ്രമായതിനെ തുടര്‍ന്ന് ജനുവരി 21 മുതലാണ് രണ്ടാഴ്ചത്തേക്ക് സ്‌കൂളുകള്‍ അടക്കാന്‍ തീരുമാനിച്ചത്. കോവിഡ് രൂക്ഷത കുറയാത്തതിനെ തുടര്‍ന്ന് ഇത് കുറച്ച് ദിവസം കൂടി നീണ്ടു. വ്യാപനം താഴ്ന്ന് വരുന്ന സാഹചര്യത്തിലാണ് സ്‌കൂളുകള്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കാന്‍ കോവിഡ് അവലോകന യോഗം തീരുമാനിച്ചിരിക്കുന്നത്. ഇതിന് പുറമേ ഞായറാഴ്ച്ച ആരാധനക്ക് അനുമതി നല്‍കി. 20 പേര്‍ക്ക് പങ്കെടുക്കാം. ആറ്റുകാല്‍ പൊങ്കാല വീടുകളില്‍, ക്ഷേത്ര പരിസരത്ത് ഒരേ സമയം 200 പേര്‍ക്ക് മാത്രമാണ് അനുമതി. ജില്ലകളെ കാറ്റഗറി തിരിച്ചുള്ള നിയന്ത്രണങ്ങള്‍ക്കും ഇളവ് അനുവദിച്ചിട്ടുണ്ട്. നിലവില്‍ കൊല്ലം ജില്ലമാത്രമാണ് സി കാറ്റഗറിയിലുള്ളത്. ഞായറാഴ്ച്ച ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം തുടരും.